UPSC Engineering Exam Result 2024: UPSC എന്‍ജിനീയറിങ് എക്സാം 2024 പ്രിലിമിനറി ഫലങ്ങള്‍ പുറത്ത്
UPSC Engineering Exam Result: പരീക്ഷയിൽ യോഗ്യത നേടിയ മുഴുവൻ ഉദ്യോഗാർത്ഥികളുടേയും പേരുവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2024 ജൂൺ 23നാകും യു.പി.എസ്. സി ഇ.എസ്.ഇ മെയിൻസ് നടത്തുകയെന്നും മെയിന‍്‍സ് എക്സാമിന് നൽകിയിരിക്കുന്ന പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം നൽകുന്നത് സാധ്യമായ കാര്യമല്ലെന്നും യു.പി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്.
2024 വർഷത്തെ എൻജിനീയറിങ് സർവ്വീസസ് എക്സാമിനേഷൻ(ഇ.എസ്.ഇ) പരീക്ഷാഫലം പ്രസിദ്ധീകരിച്ച് യൂണിയൻ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ(യുപി.എസ്.ഇ). തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഫെബ്രുവരി 18നാണ് എൻജിനീയറിങ് സർവ്വീസസ് എക്സാമിനേഷൻ നടന്നത്.
പരീക്ഷയിൽ യോഗ്യത നേടിയ മുഴുവൻ ഉദ്യോഗാർത്ഥികളുടേയും പേരുവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2024 ജൂൺ 23നാകും യു.പി.എസ്. സി ഇ.എസ്.ഇ മെയിൻസ് നടത്തുകയെന്നും മെയിന‍്‍സ് എക്സാമിന് നൽകിയിരിക്കുന്ന പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം നൽകുന്നത് സാധ്യമായ കാര്യമല്ലെന്നും യു.പി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: ബിജെപി തിരഞ്ഞെടുപ്പ് പ്രകടനപത്രിക സമിതിയുടെ അദ്ധ്യക്ഷനായി രാജ്‌നാഥ് സിംഗിനെ പ്രഖ്യാപിച്ചു
മെയിൻസ് പരീക്ഷയുടെ തീയ്യതിയോടനുബന്ധിച്ച് ഒരാഴ്ച്ചയ്ക്ക് മുമ്പ് അഡ്മിറ്റ് കാർഡുകൾ വെബ്സൈറ്റിൽ ലഭ്യമായിരിക്കും.സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്ഡ് ടെലികമ്മ്യൂണക്കേഷൻ എൻജിനീയറിങ് തുടങ്ങിയ 167 തസ്തികകളിലേക്കാണ് ഇപ്പോൾ പരീക്ഷ നടത്തുന്നത്.
പരീക്ഷയുമായി ബന്ധപ്പെട്ടോ ഫലപ്രഖ്യാപനമായി ബന്ധപ്പെട്ടോ ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ അറിയുന്നതിനായി പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെയുള്ള സമയങ്ങളിൽ യു.പി.എസ്.സി ഹെൽപ്പ്ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ചുവടെ നൽകിയിരിക്കുന്ന ഹെല്‌പ്പ് ലൈൻ നമ്പറിവ്‍ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക..
ഫോൺ: (011)-23388088/233885271/23381125/23098543
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.