UPSC Exam Calender : യുപിഎസ്‍സി 2023 പരീക്ഷ കലണ്ടർ; സിവിൽ സർവീസ് പരീക്ഷ തീയതികളെ കുറിച്ച് അറിയേണ്ടതെല്ലാം
UPSC Exam : വാർഷിക പരീക്ഷ കലണ്ടർ ഇപ്പോൾ യുപിഎസ്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്.
ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2023 വർഷത്തിലെ വാർഷിക പരീക്ഷ കലണ്ടർ പുറത്തിറക്കി. മെയ് 28 ന് ഈ വർഷത്തെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നടത്തും. വാർഷിക പരീക്ഷ കലണ്ടർ ഇപ്പോൾ യുപിഎസ്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്. പരീക്ഷയുടെ നോട്ടിഫിക്കേഷൻ 2023 ഫെബ്രുവരി 1 ന് പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്.
2023 വർഷത്തിലെ യുപിഎസ്‍സി സിവിൽ സർവീസ് പരീക്ഷക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി ഫെബ്രുവരി 21 നാണ്. എന്നാൽ സാചര്യങ്ങൾ അനുസരിച്ച് പരീക്ഷയുടെ തീയതികളിൽ മാറ്റങ്ങൾ ഉണ്ടാക്കാമെന്ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. മാറ്റങ്ങൾ ഉണ്ടായാൽ ആ തീയതികളും യുപിഎസ്‍സിയുടെ ഔദ്യോഗിക വെബ്സൈട്ടിൽ പ്രസിദ്ധീകരിക്കും.
യുപിഎസ്‍സിയുടെ എഞ്ചിനീയറിംഗ് സർവീസസ് (പ്രിലിമിനറി) പരീക്ഷ 2023 ഫെബ്രുവരി 19 ഞായറാഴ്ച നടത്തും. ഈ പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി 2022 ഒക്ടോബർ 4 ആണ്. സംയുക്ത ജിയോ-സയന്റിസ്റ്റ് (മെയിൻ) പരീക്ഷ ജൂൺ 24 നാൻ നടത്തുന്നത്. നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) നേവൽ അക്കാദമി എന്നിവയുടെ പരീക്ഷകൾ ഏപ്രിൽ 16 ന് നടത്തും.
2023-ൽ യുപിഎസ്‍സി നടത്തുന്ന പരീക്ഷയുടെ പേര്, അതിന്റെ വിഞ്ജാപന തീയതി, അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി, പരീക്ഷാ തീയതി എന്നിവ ഉൾക്കൊള്ളിച്ച് കൊണ്ടാണ് പരീക്ഷ കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്. പ്രീലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികൾക്കായിയുള്ള മെയിൻസ് പരീക്ഷ സെപ്റ്റംബർ 15 ന് ആരംഭിക്കും. ഈ പരീക്ഷ 5 ദിവസങ്ങൾ വരെ നീണ്ട് നിൽക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...