UPSC Recruitment 2023: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ
UPSC Recruitment 2023 Assistant Engineer: ഉദ്യോഗാർത്ഥികൾക്ക് യു പി എസ് സിയുടെ യുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിലെ 20 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്കും മറ്റ് തസ്തികകളിലേക്കും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് യു പി എസ് സിയുടെ യുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിലെ 20 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂൺ 15 ആണ്.
യു പി എസ് സി റിക്രൂട്ട്മെന്റ് 2023: ഒഴിവ് വിശദാംശങ്ങൾ
സയന്റിസ്റ്റ്- ബി (ഇലക്ട്രിക്കൽ): ഒരു പോസ്റ്റ്
അസിസ്റ്റന്റ് എൻജിനീയർ: ഒമ്പത് തസ്തികകൾ
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III: ആറ് പോസ്റ്റുകൾ
ജൂനിയർ ഷിപ്പ് സർവേയർ-കം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ: ഒരു പോസ്റ്റ്
ജൂനിയർ റിസർച്ച് ഓഫീസർ: മൂന്ന് തസ്തികകൾ
യു പി എസ് സി റിക്രൂട്ട്മെന്റ് 2023: അപേക്ഷാ ഫീസ്
ഉദ്യോഗാർത്ഥികൾ അപേക്ഷാഫീസായി 200 രൂപ അടയ്ക്കേണ്ടതാണ്. എസ്‌സി/എസ്‌ടി/സ്ത്രീ ഉദ്യോഗാർത്ഥികൾ എന്നിവർ ഫീസ് അടയ്ക്കേണ്ടതില്ല. ഒന്നുകിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയിൽ പണമായി അയച്ചോ അല്ലെങ്കിൽ ഏതെങ്കിലും വിസ/മാസ്റ്റർ/റുപേ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/യുപിഐ ഉപയോഗിച്ചോ അല്ലെങ്കിൽ ഏതെങ്കിലും ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചോ പേയ്‌മെന്റ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾക്ക് യു പി എസ് സിയുടെ ഔദ്യോഗിക സൈറ്റ് പരിശോധിക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം: അപേക്ഷകർ upsconline.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. മറ്റേതെങ്കിലും വിധത്തിലുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...