UPSC recruitment 2023: സയന്റിസ്റ്റ് ഉൾപ്പെടെയുള്ള തസ്തികകളിലേക്കുള്ള ഒഴിവുകൾ; അപേക്ഷ സമർപ്പിക്കേണ്ട വിധം അറിയാം
Union Public Service Commission: എയറോനോട്ടിക്കൽ ഓഫീസർ, പ്രിൻസിപ്പൽ സിവിൽ ഹൈഡ്രോഗ്രാഫിക് ഓഫീസർ, സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഗ്രേഡ്-II, സയന്റിസ്റ്റ് `ബി`, അസിസ്റ്റന്റ് ജിയോഫിസിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
യു പി എസ് സി റിക്രൂട്ട്‌മെന്റ് 2023: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു പി എസ് സി) വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എയറോനോട്ടിക്കൽ ഓഫീസർ, പ്രിൻസിപ്പൽ സിവിൽ ഹൈഡ്രോഗ്രാഫിക് ഓഫീസർ, സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഗ്രേഡ്-II, സയന്റിസ്റ്റ് 'ബി', അസിസ്റ്റന്റ് ജിയോഫിസിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ upsconline.nic.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 10 ആണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി മൊത്തം 56 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.
ഒഴിവുകളുടെ വിശദാംശങ്ങൾ
എയറോനോട്ടിക്കൽ ഓഫീസർ: 26
പ്രിൻസിപ്പൽ സിവിൽ ഹൈഡ്രോഗ്രാഫിക് ഓഫീസർ: 1
സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഗ്രേഡ്-II: 20
സയന്റിസ്റ്റ് 'ബി': 07
അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്: 2
അപേക്ഷാ ഫീസ്
എസ്ബിഐയുടെ ഏതെങ്കിലും ശാഖയിൽ പണമായി അയച്ചോ ഏതെങ്കിലും ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസ/മാസ്റ്റർ/റുപേ/ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/യുപിഐ പേയ്‌മെന്റ് ഉപയോഗിച്ചോ 25 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. എസ് സി/എസ് ടി/പി ഡബ്ല്യു ബി ഡി/വനിതാ ഉദ്യോഗാർത്ഥികൾ എന്നിവരെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യു പി എസ് സി റിക്രൂട്ട്‌മെന്റ് 2023: അപേക്ഷ സമർപ്പിക്കാനുള്ള നടപടികൾ
upsconline.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വൺ ടൈം രജിസ്ട്രേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
രജിസ്ട്രേഷൻ പ്രൊഫൈൽ സൃഷ്ടിക്കുക.
പരസ്യം നമ്പർ: 14/2023 പോസ്റ്റുകൾക്ക് അപേക്ഷിക്കുക.
വിശദാംശങ്ങൾ രേഖപ്പെടുത്തുകയും രേഖകൾ അപ്‌ലോഡ് ചെയ്യുകയും ഫീസ് അടയ്ക്കുകയും ചെയ്യുക.
ഫോം സബ്മിറ്റ് ചെയ്ത് ഭാവി റഫറൻസിനായി പ്രിന്റൗട്ട് എടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...