UPSC Recruitment 2023: യുപിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു; അപേക്ഷിക്കേണ്ട വിധം അവസാന തിയതി എന്നിവ അറിയാം
Deputy Architect Vacancies: ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in, upsconline.nic.in എന്നിവ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
യുഎസ്‌പിസി റിക്രൂട്ട്‌മെന്റ് 2023: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) ഡെപ്യൂട്ടി ആർക്കിടെക്റ്റ് ഒഴിവുകളിലേക്കും മറ്റ് വിവിധ തസ്തികകളിലേക്കും അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in, upsconline.nic.in എന്നിവ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിലെ മൊത്തം 71 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2023 ജൂലൈ 27 ആണ്.
യുപിഎസ്‌സി റിക്രൂട്ട്‌മെന്റ് 2023: ഒഴിവുകളുടെ എണ്ണം
ലീഗൽ ഓഫീസർ: 2 പോസ്റ്റുകൾ
സയന്റിഫിക് ഓഫീസർ: 1 പോസ്റ്റ്
ഡെപ്യൂട്ടി ആർക്കിടെക്റ്റ്: 53 പോസ്റ്റുകൾ
സയന്റിസ്റ്റ് 'ബി': 7 പോസ്റ്റുകൾ
ജൂനിയർ സയന്റിഫിക് ഓഫീസർ: 2 പോസ്റ്റുകൾ
അസിസ്റ്റന്റ് ഡയറക്ടർ ഓഫ് മൈൻസ് സേഫ്റ്റി: 2 പോസ്റ്റുകൾ
ഡയറക്ടർ ജനറൽ: 1 പോസ്റ്റ്
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ : 3 പോസ്റ്റുകൾ
യുപിഎസ്‌സി റിക്രൂട്ട്‌മെന്റ് 2023: യോഗ്യതാ മാനദണ്ഡം
ഇന്റർവ്യൂകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. യുആർ/ഇഡബ്ല്യുഎസ്-50 മാർക്ക്, ഒബിസി- 45 മാർക്ക്, എസ്‌സി/എസ്ടി/ പിഡബ്ല്യുബിഡി- 40 മാർക്ക് എന്നിങ്ങനെയാണ് ഏറ്റവും കുറഞ്ഞ മാർക്ക് നേടേണ്ടത്. ആകെ 100 മാർക്കിലാണ് കണക്കാക്കുന്നത്. റിക്രൂട്ട്‌മെന്റ് ടെസ്റ്റ് (ആർടി) തുടർന്ന് ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കുന്ന സന്ദർഭങ്ങളിൽ, ഉദ്യോഗാർത്ഥി ഇന്റർവ്യൂ ഘട്ടത്തിൽ അതത് വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ യോഗ്യത നേടേണ്ടതുണ്ട്.
ഒബിസി, എസ്‌സി/എസ്ടി വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഒബിസി അപേക്ഷകർക്ക് മൂന്ന് വർഷം വരെ ഇളവ് ലഭിക്കും. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷം വരെ ഇളവ് ലഭിക്കും. എസ്‌സി, എസ്‌ടി, അല്ലെങ്കിൽ ഒബിസി വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ ഫോർമാറ്റിൽ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
യുപിഎസ്‌സി റിക്രൂട്ട്മെന്റ് 2023: അപേക്ഷ സമർപ്പിക്കേണ്ട വിധം
1. യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
2. റിക്രൂട്ട്‌മെന്റിനുള്ള ലിങ്ക് തിരഞ്ഞെടുക്കുക
3. പുതിയ ലോഗിൻ ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
4. ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷാ ഫോം പൂരിപ്പിക്കുക.
5. ഫീസ് അടയ്ക്കുക.
6. സബ്മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...