യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) സ്പെഷ്യലിസ്റ്റ് ഗ്രേഡ് III ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 31 ആണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിലെ 30 പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒഴിവ് വിശദാംശങ്ങൾ


പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജിസ്റ്റ്: 1 തസ്തിക
സീനിയർ സയന്റിഫിക് അസിസ്റ്റന്റ്: 5 തസ്തികകൾ
ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫീസർ: 4 തസ്തികകൾ
ജൂനിയർ സയന്റിഫിക് ഓഫീസർ: 1 തസ്തിക
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III: 19 തസ്തികകൾ


ALSO READ: UPSC recruitment 2023: സയന്റിസ്റ്റ് ഉൾപ്പെടെയുള്ള തസ്തികകളിലേക്കുള്ള ഒഴിവുകൾ; അപേക്ഷ സമർപ്പിക്കേണ്ട വിധം അറിയാം


അപേക്ഷാ ഫീസ്
എസ്ബിഐയുടെ ഏതെങ്കിലും ശാഖയിൽ പണമായി അയച്ചോ ഏതെങ്കിലും ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ യുപിഐ പേയ്മെന്റ് ഉപയോ​ഗിച്ചോ വിസ/മാസ്റ്റർ/റുപേ/ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/ ഉപയോഗിച്ചോ അപേക്ഷകർ 25 രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്. എസ് സി/എസ് ടി/പിഡബ്ല്യുബിഡി/വനിതാ ഉദ്യോഗാർത്ഥികളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടുതൽ അനുബന്ധ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക സൈറ്റ് പരിശോധിക്കാവുന്നതാണ്.


അപേക്ഷിക്കേണ്ട വിധം: അപേക്ഷകർ upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. മറ്റേതെങ്കിലും വിധത്തിൽ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വിജ്ഞാപനം പരിശോധിച്ച് യോഗ്യത സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അറിയാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.