യൂണിയൻ പബ്ലിക് സർവീസസ് കമ്മീഷൻ 2024 ലെ വാർഷിക അക്കാദമിക് കലണ്ടർ പുറത്തിറക്കി. 2024-ൽ നടക്കാനിരിക്കുന്ന പരീക്ഷ, റിക്രൂട്ട്‌മെന്റ് ടെസ്റ്റുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കിയിട്ടുണ്ട്. അറിയിപ്പ് upsc.gov.in ൽ വിശദമായി അറിയാം. വിജ്ഞാപനം അനുസരിച്ച്, യുപിഎസ്‌സി സിവിൽ സർവീസസ് ആൻഡ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) പ്രിലിമിനറി പരീക്ഷ 2024 മെയ് 26ന് നടത്തും. സിവിൽ സർവീസസ് മെയിൻ പരീക്ഷ സെപ്റ്റംബർ 20 മുതലും ഐഎഫ്എസ് മെയിൻ പരീക്ഷ നവംബർ 24 മുതലും നടക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

യുപിഎസ്‌സി റിക്രൂട്ട്‌മെന്റ് 2024: വരാനിരിക്കുന്ന പരീക്ഷകളുടെ ഷെഡ്യൂൾ വിവരങ്ങൾ


എഞ്ചിനീയറിംഗ് സർവീസസ് (പ്രിലിമിനറി) പരീക്ഷ, 2024- ഫെബ്രുവരി 18, 2024


കമ്പൈൻഡ് ജിയോ സയന്റിസ്റ്റ് (പ്രിലിമിനറി) പരീക്ഷ, 2024- ഫെബ്രുവരി 18, 2024


സിഐഎസ്എഫ് എസി(ഇഎക്സ്ഇ) എൽഡിസിഇ-2024- മാർച്ച് 10, 2024


എൻഡിഎ, എൻഎ പരീക്ഷകൾ (I), 2024- ഏപ്രിൽ 21, 2024


സിഡിഎസ് പരീക്ഷ (I) 2024- ഏപ്രിൽ 21, 2024


സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ, 2024- മെയ് 26, 2024


ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (പ്രിലിമിനറി) പരീക്ഷ, 2024- മെയ് 26, 2024


ALSO READ: ട്രാൻസിലേറ്റർ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയ്യതി ഇന്ന്; അപേക്ഷിക്കേണ്ട വിധം


ഐഇഎസ്/ഐഎസ്എസ് പരീക്ഷ, 2024- ജൂൺ 21, 2024 (പരീക്ഷകളുടെ ദൈർഘ്യം മൂന്ന് ദിവസമാണ്)


കമ്പൈൻഡ് ജിയോ സയന്റിസ്റ്റ് (മെയിൻ) പരീക്ഷ, 2024- ജൂൺ 22, 2024 (പരീക്ഷയുടെ ദൈർഘ്യം രണ്ട് ദിവസമാണ്)


എഞ്ചിനീയറിംഗ് സർവീസസ് (മെയിൻ) പരീക്ഷ, 2024- ജൂൺ 23, 2024


കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷ, 2024- ജൂലൈ 14, 2024


സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് (എസി) പരീക്ഷ, 2024- ഓഗസ്റ്റ് 4, 2024


എൻഡിഎ, എൻഎ പരീക്ഷ (II), 2024- സെപ്റ്റംബർ 1, 2024


സിഡിഎസ് പരീക്ഷ (II), 2024- സെപ്റ്റംബർ 1, 2024


സിവിൽ സർവീസസ് (മെയിൻ) പരീക്ഷ, 2024- സെപ്റ്റംബർ 20, 2024


ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (മെയിൻ) പരീക്ഷ, 2024-- നവംബർ 24, 2024


എസ്ഒ/സ്റ്റെനോ (ജിഡി-ബി/ജിഡി-I) എൽഡിസി- ജൂലൈ 7, 2024



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ