ട്രാൻസിലേറ്റർ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയ്യതി ഇന്ന്; അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ ssc.nic.in എന്ന ഔദ്യോഗിക എസ്എസ്സി വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ എന്നീ തസ്തികകളിലായി ആകെ 307 ഒഴിവുകളാണുള്ളത്.

Written by - Zee Malayalam News Desk | Last Updated : Sep 12, 2023, 02:55 PM IST
  • ആകെ 307 ഒഴിവുകളാണുള്ളത് വെബ്സൈറ്റ് വഴി അപേക്ഷിക്കണം
  • ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം
  • അപേക്ഷാ ഫീസായി, ഉദ്യോഗാർത്ഥികൾ 100 രൂപ അടയക്കണം
ട്രാൻസിലേറ്റർ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയ്യതി ഇന്ന്; അപേക്ഷിക്കേണ്ട വിധം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻറെ കീഴിലുള്ള ട്രാൻസിലേറ്റർ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയ്യതി ഇന്ന് പൂർത്തിയാകുകയാണ്. എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ ഓഫീസർ എന്നിങ്ങനെയാണ് ഒഴിവുകൾ. ഉദ്യോഗാർത്ഥികൾ ssc.nic.in എന്ന ഔദ്യോഗിക എസ്എസ്സി വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ എന്നീ തസ്തികകളിലായി ആകെ 307 ഒഴിവുകളാണുള്ളത്.

ഒഴിവുകളുടെ വിശദ വിവരം ചുവടെ

– ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ – 21 
– ജൂനിയർ ട്രാൻസ്ലേറ്റർ ഓഫീസർ – 13 
– ജൂനിയർ ട്രാൻസ്ലേറ്റർ – 263 
– സീനിയർ ട്രാൻസ്ലേറ്റർ – 1 
– സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ – 9 

യോഗ്യത ഇപ്രകാരം

അപേക്ഷകർ ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം, ഹിന്ദി ഒരു ഐച്ഛിക വിഷയമായി പഠിച്ചിട്ടുണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായം  18-നും 30-നും ഇടയിലായിരിക്കണം.സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്.

അപേക്ഷ ഫീസ്

അപേക്ഷാ ഫീസായി, ഉദ്യോഗാർത്ഥികൾ 100 രൂപ അടയക്കണം. വനിതാ ഉദ്യോഗാർത്ഥികൾ, എസ്‌സി, എസ്‌ടി, പിഡബ്ല്യുഡി, വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷ ഫീസില്ല.പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഈ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ്. അപേക്ഷ വിശദാംശങ്ങൾ വിശദമായി വായിച്ച് നോക്കിയ ശേഷം അപേക്ഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News