കാണ്‍പൂര്‍,  ഉത്തര്‍പ്രദേശ്:  പ്രസവത്തിന്  സ്വന്തം വീട്ടിലേയ്ക്ക് പോയ ഭാര്യ തിരികെ വരാത്തതില്‍ ഭര്‍ത്താവിന്‍റെ പ്രതികാരം.   


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രസവശേഷം ഭാര്യ തിരികെ വരാത്തതില്‍ അമര്‍ഷം പൂണ്ട ഭര്‍ത്താവ് ഭാര്യാ ഗൃഹത്തിന് തീയിട്ടു,    തീപിടുത്തത്തില്‍  7  പേര്‍ക്ക് പോള്ളലേറ്റു.  ഭാര്യയുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്.


 ഉത്തര്‍പ്രദേശിലെ (Uttar Pradesh) കാണ്‍പൂരിലാണ്  (Kanpur) സംഭവം. ഹാര്‍ദോയി സ്വദേശിയും ഡ്രൈവറുമായ മുകേഷ് കുമാറാണ് ഭാര്യ തിരികെ വരാത്തതിന്‍റെ  രോക്ഷം തീര്‍ക്കാന്‍   പെട്രോളൊഴിച്ച്‌ വീടിന് തീയിട്ടത്.  വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.  


തീപിടുത്തത്തില്‍ 23കാരിയായ ഭാര്യ മനീഷയും മാതാപിതാക്കളും സഹോദരങ്ങളും ഉള്‍പെടെ 7 പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ഇവരുടെ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. പൊള്ളലേറ്റ ഏഴ് പേരും  ഊര്‍സാല ഹോഴ്സ്മാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  ഇതില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മനീഷയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 


സംഭവത്തില്‍  പ്രതിയെ പോലീസ്  (UP Police) അറസ്റ്റ് ചെയ്തു. വീടിന് തീയിട്ടശേഷം  രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പോലീസ്  പിടികൂടിയത്.  


Also read: Supreme Court ജഡ്ജി ചമഞ്ഞ് 12.5 ലക്ഷം രൂപയുടെ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍


പ്രസവത്തിന് ശേഷം ഭാര്യ തിരികെ വരാതിരുന്നതാണ് മുകേഷ് കുമാറിനെ  കടുംകൈ ചെയ്യാന്‍  പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച ഭാര്യവീട്ടിലെത്തിയ ഇയാള്‍ ഭാര്യയോട് കൂടെവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ മനീഷ തയ്യാറായില്ല. ഇതോടെ പ്രകോപിതനായ മുകേഷ് കുമാര്‍ പെട്രോള്‍ ഒഴിച്ച്‌ വീടിന് തീവെയ്ക്കുകയായിരുന്നു.