US Visa Latest Update: വിസ നല്‍കുന്നതില്‍ പുതിയ റെക്കോർഡ് കുറിച്ച് യുഎസ് എംബസി. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 140,000-ത്തിലധികം വിസകളാണ് നല്‍കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Shani Transit 2023: ശനി സംക്രമണം, ഈ രാശിക്കാര്‍ക്ക് ഇനി സുവർണ്ണ ദിനങ്ങള്‍!! 
 
ലോകമെമ്പാടുമായി നല്‍കിയ 10.4 ദശലക്ഷത്തിലധികം ഇമിഗ്രന്‍റ്  നോൺ ഇമിഗ്രന്‍റ്  വിസകൾക്ക് പുറമെ, 2016 മുതലുള്ള ഏതൊരു സാമ്പത്തിക വർഷത്തേക്കാളും കൂടുതൽ, ബിസിനസിനും ടൂറിസത്തിനുമായി ഏകദേശം എട്ട് ദശലക്ഷത്തോളം സന്ദർശക വിസകകളും ഈ വര്‍ഷം അമേരിക്ക നൽകി. 


Also Read:  Wednesday Remedies: ജോലിയില്‍ പ്രതിസന്ധി, ബുധനാഴ്ച ഇക്കാര്യങ്ങള്‍ ചെയ്യാം, അടിക്കടി പുരോഗതി 
 
2022 ഒക്‌ടോബറിനും 2023 സെപ്‌റ്റംബറിനുമിടയിൽ യു.എസ്. എംബസിയും ഇന്ത്യയിലെ കോൺസുലേറ്റുകളും 1,40,000-ത്തിലധികം വിദ്യാർത്ഥി വിസകൾ (Student Visa) നൽകിയിട്ടുണ്ട്. 


"ഞങ്ങളുടെ ഇന്ത്യയിലെ എംബസിയും കോൺസുലേറ്റുകളും 140,000-ത്തിലധികം വിദ്യാർത്ഥി വിസകള്‍ നല്‍കി എക്കാലത്തെയും റെക്കോർഡ് തിരുത്തി", യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്  ചൊവ്വാഴ്ച പ്രഖ്യാപിച്ചു.


"2022 ഒക്ടോബർ മുതൽ 2023 സെപ്റ്റംബർ വരെ (2023 ഫെഡറൽ സാമ്പത്തിക വർഷം), ഡിപ്പാർട്ട്മെന്‍റ്  ഓഫ് സ്റ്റേറ്റ് ആഗോളതലത്തിൽ 10 ദശലക്ഷത്തിലധികം  വിസകള്‍ നല്‍കി റെക്കോർഡ് കുറിച്ചിരിയ്ക്കുകയാണ്‌',  യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പ്രസ്താവിച്ചു, 


ഒരു ആഗോള പരിതസ്ഥിതിക്ക് വേണ്ടി അമേരിക്കക്കാരെ തയ്യാറാക്കുകയും വിദേശത്ത് നിന്നുള്ള ഭാവി നേതാക്കളെ ആകർഷിക്കുകയും ചെയ്യുക എന്നതും ഈ നടപടികൊണ്ട് ലക്ഷ്യമിടുന്നു, യുഎസ് കോളേജുകളിലെയും സർവകലാശാലകളിലെയും അന്തർദ്ദേശീയ വിദ്യാർത്ഥികൾ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിവർഷം 38 ബില്യൺ ഡോളർ വരെ നിക്ഷേപിക്കുന്നു. ഡിപ്പാർട്ട്‌മെന്‍റ്  600,000-ലധികം സ്റ്റുഡന്‍റ് വിസകൾ അനുവദിച്ചു, ഇത് 2017 സാമ്പത്തിക വർഷത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്,  യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്  പറഞ്ഞു. 


ഡിപ്പാർട്ട്‌മെന്‍റ് ആഫ്രിക്കൻ വിദ്യാർത്ഥികൾക്ക് ഏകദേശം 40,000 വിദ്യാർത്ഥി വിസകൾ നൽകി, അതിൽ 9,700 ലധികം വിസകൾ നൈജീരിയൻ അപേക്ഷകർക്ക് ആയിരുന്നു.


ഈ നടപടി ദേശീയവും സാമ്പത്തികവുമായ സുരക്ഷ ശക്തിപ്പെടുത്തുന്നു. സമീപ വർഷങ്ങളിൽ, അന്താരാഷ്‌ട്ര സന്ദർശകർ യുഎസ് സമ്പദ്‌വ്യവസ്ഥയിലേക്ക് 239 ബില്യൺ ഡോളർ വാർഷിക ചെലവിൽ സംഭാവന ചെയ്യുകയും ഏകദേശം 9.5 ദശലക്ഷം അമേരിക്കൻ ജോലികൾക്ക് പിന്തുണ നൽകുകയും ചെയ്തു.
 
ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കും എക്സിക്യൂട്ടീവുകൾക്കും യുഎസ് 590,000 നോൺ ഇമിഗ്രന്‍റ് വിസകൾ നൽകി, ഉയർന്നുവരുന്ന സാങ്കേതികവിദ്യ മുതൽ ആരോഗ്യ സംരക്ഷണം വരെയുള്ള മേഖലകളില്‍  അതായത്, യുഎസിലെ ഏറ്റവും നിർണായകമായ ചില മേഖലകളിൽ അമേരിക്കൻ വിദഗ്ധരോടൊപ്പം പ്രവർത്തിയ്ക്കുക എന്നതാണ് ഈ വിഭാഗത്തില്‍ ഇത്രയധികം വിസകള്‍ നല്‍കി കൊണ്ട് US ലക്ഷ്യമിടുന്നത്.  


ഇന്ത്യയിലെ യുഎസ് മിഷൻ


കഴിഞ്ഞ മാസം, ഇന്ത്യയിലെ യുഎസ് മിഷൻ 2023-ൽ ഒരു ദശലക്ഷം നോൺ-ഇമിഗ്രന്‍റ് വിസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുക എന്ന ലക്ഷ്യം മറികടന്നു. കഴിഞ്ഞ വർഷം 1.2 ദശലക്ഷത്തിലധികം ഇന്ത്യക്കാർ യുഎസ് സന്ദർശിച്ചതായി ഇന്ത്യയിലെ യുഎസ് എംബസിയും കോൺസുലേറ്റുകളും പ്രസ്താവനയിൽ പറഞ്ഞു. ഇത് ലോകത്തിലെ ഏറ്റവും ശക്തമായ യാത്രാ ബന്ധങ്ങളാണ് എന്നും  യുഎസ് എംബസി വ്യക്തമാക്കി. 
 
ലോകമെമ്പാടുമുള്ള എല്ലാ യുഎസ് വിസ അപേക്ഷകള്‍ പരിഗണിച്ചാല്‍ അതില്‍ 10 ശതമാനത്തിലധികം ഇന്ത്യക്കാരാണ്.  എല്ലാ വിദ്യാർത്ഥി വിസ അപേക്ഷകരിൽ 20 ശതമാനവും എല്ലാ എച്ച് & എൽ കാറ്റഗറി (തൊഴിൽ) വിസ അപേക്ഷകരിൽ 65 ശതമാനവും ഇന്ത്യക്കാരാണ്. ഈ ഡിമാന്‍ഡ് അമേരിക്ക സ്വാഗതം ചെയ്യുന്നുവെങ്കിലും ഇന്ത്യക്കാർക്കിടയിൽ യുഎസ് സന്ദർശക പഠന വിസകൾക്കായുള്ള “അഭൂതപൂർവമായ ആവേശം"  അമേരിക്കയുടെ ശ്രദ്ധയിലുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.