സ്വന്തം പൗരന്മാരെ വധിച്ചവരെ വക വരുത്താന്‍ സംയുക്ത ധാരണ
2008 നവംബര്‍ 26 ന് നടന്ന മുംബൈ ആക്രമണത്തില്‍ തങ്ങളുടെ പൗരന്മാരെ വധിച്ച ലഷ്കര്‍ ഭീകരര്‍ക്കെതിരെയാണ് ഈ സംയുക്ത നടപടി.
ന്യൂഡല്‍ഹി: ഭീകരാക്രമണങ്ങള്‍ക്കെതിരെയുള്ള ഇന്ത്യയുടെ നടപടിയില്‍ സംയുക്തമായി സഹകരിക്കാന്‍ ധാരണയുമായി അമേരിക്ക, ഫ്രാന്‍സ്, ഇസ്രയേല്‍, ബ്രിട്ടണ്‍ രാജ്യങ്ങള്‍ രംഗത്ത്.
2008 നവംബര്‍ 26 ന് നടന്ന മുംബൈ ആക്രമണത്തില്‍ തങ്ങളുടെ പൗരന്മാരെ വധിച്ച ലഷ്കര്‍ ഭീകരര്‍ക്കെതിരെ സംയുക്തമായി നടപടി എടുക്കുമെന്നാണ് സൈനിക ശക്തികളായ ഈ രാജ്യങ്ങളുടെ തീരുമാനമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു.
ഭരണഘടനാ വിവാദവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് പാക്കിസ്ഥാന്‍ ഭീകരതക്കെതിരായ നിര്‍ണ്ണായ തീരുമാനം വിദേശകാര്യ മന്ത്രി വ്യക്തമാക്കിയത്.
മുംബൈ ആക്രമണത്തില്‍ ഇന്ത്യയുടെ നിരന്തരമായ ആവശ്യങ്ങളെ പാക്കിസ്ഥാന്‍ മനപൂര്‍വ്വം വൈകിക്കുകയാണെന്ന്‍ കുറ്റപ്പെടുത്തിയ വിദേശകാര്യമന്ത്രിഅമേരിക്കയും ഫ്രാന്‍സും ഇസ്രായേലും ബ്രിട്ടണും പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയെന്നും വ്യക്തമാക്കി.
പതിനൊന്ന് വര്‍ഷം മുന്‍പ് 2008 ലായിരുന്നു മുംബൈ ഭീകരാക്രമണം നടന്നത്. ഈ ഭീകരാക്രമണത്തില്‍ 26 വിദേശ പൗരന്മാര്‍ ഉള്‍പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്.
ഇതില്‍ ഇസ്രയേലി പൗരന്മാരായ ജൂതവംശജരെ തിരഞ്ഞുപിടിച്ച് പാക്കിസ്ഥാന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു ഇസ്രയേലിന്‍റെ വാദം.
തങ്ങളുടെ പൗരന്മാരെ ദാരുണമായിട്ടാണ് വധിച്ചതെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അപമാനിക്കുന്ന നടപടിയാണ് പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും കുറ്റവാളികള്‍ക്കെതിരെ എത്രയും പെട്ടെന്ന്‍ ശക്തമായ നടപടിയെടുത്തില്ലയെങ്കില്‍ കടുത്ത നടപടികളിലേയ്ക്ക് നീങ്ങുമെന്ന് അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വാഷിംഗ്‌ടണില്‍ അറിയിച്ചു.
നടപടികള്‍ ഉടനെ എടുക്കുമെന്ന് ഏഷ്യന്‍ മേഖലയുടെ ചുമതല വഹിക്കുന്ന ആലീസ് വെല്‍സും വ്യക്തമാക്കിയിരുന്നു.പാക്കിസ്ഥാന്‍ ഭീകരര്‍ക്കെതിരായുള്ള ഇന്ത്യയുടേയും മറ്റ് രാജ്യങ്ങളുടെയും നടപടികള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ പ്രതിനിധിയും വ്യക്തമാക്കി.