ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ നീതി താഴ്വരയിലുണ്ടായ ഹിമപാതത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ബോർഡർ റോഡ്സ് ഓർ​ഗനൈസേഷന്റെ (BRO) ക്യാമ്പിൽ ജോലി ചെയ്തിരുന്ന 384 പേരെ സൈന്യം രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം തുടർന്നെങ്കിലും കാലാവസ്ഥ മോശമായതിനാൽ രാത്രി വൈകി രക്ഷാപ്രവർത്തനം (Rescue) നിർത്തിവച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും രക്ഷാപ്രവർത്തനം ആരംഭിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടുകൂടിയാണ് ഹിമപാതം ഉണ്ടായതെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ഉത്തരാഖണ്ഡിലെ സുംന – റിംഖിം റോഡിൽ സുംനയ്ക്കു നാല് കിലോമീറ്റർ ദൂരത്താണ് അപകടം ഉണ്ടായത്. മേഖലയിൽ ഒരു ബിആർഒ സംഘവും രണ്ടു തൊഴിൽ ക്യാമ്പുകളും റോഡ് നിർമാണത്തിനായി ഉണ്ടായിരുന്നു. ഇവിടെനിന്ന് മൂന്ന് കിലോമീറ്റർ മാറി ഒരു സൈനിക ക്യാമ്പും (Army Camp) സ്ഥിതി ചെയ്തിരുന്നു.


ALSO READ: Weather Warning: സംസ്ഥാനത്ത് 40 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാം, ഏപ്രിൽ 24 വരെ മഴ തുടരും


കഴിഞ്ഞ അഞ്ച് ദിവസമായി കനത്ത മഴയും മഞ്ഞുവീഴ്ചയും പ്രദേശത്തുണ്ടായിരുന്നു. ഹിമപാതത്തിന് പിന്നാലെതന്നെ സൈന്യം രക്ഷാപ്രവർത്തനത്തിനിറങ്ങി. രക്ഷപ്പെടുത്തിയ തൊഴിലാളികൾ ഇപ്പോൾ സൈനിക ക്യാമ്പിലാണ്. ക്യാമ്പുകളിൽ അവശേഷിച്ച മറ്റ് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് സൈന്യം.


മേഖലയിലേക്കുള്ള റോഡ് മണ്ണിടിച്ചിലിനെത്തുടർന്ന് നിരവധി സ്ഥലങ്ങളിലായി തടസ്സപ്പെട്ടിരിക്കുകയാണ്. ജോഷിമഠിൽനിന്നുള്ള ബോർഡർ റോഡ്സ് ടാസ്ക് ഫോഴ്സും റോഡുകൾ ശരിയാക്കാൻ പരിശ്രമിക്കുന്നുണ്ടെന്നും കുറച്ച് മണിക്കൂറുകൾക്കുള്ളിൽ പൂർണമായി തടസ്സങ്ങൾ നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും സൈന്യം പ്രസ്താവനയിൽ അറിയിച്ചു. രണ്ട് മാസങ്ങൾക്ക് മുൻപാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മിന്നൽ പ്രളയത്തിൽ നിരവധി പേർ കൊല്ലപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.