ജമ്മു കശ്മീരില്‍ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം; ഒരു സൈനികന് പരിക്ക്

  

Last Updated : Feb 10, 2018, 08:35 AM IST
 ജമ്മു കശ്മീരില്‍ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം; ഒരു സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സൈനിക ക്യാമ്പില്‍ ഭീകരാക്രമണം. ഒരു സൈനികന്‍ കൊല്ലപ്പെട്ടു. സുഞ്ച്‌വാന്‍ സൈനിക ക്യാമ്പിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്.

ഇന്ന് പുലര്‍ച്ചെ 4.55നാണ്  ആക്രമണമുണ്ടായത്.  സൈനിക ക്യാമ്പിലെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴിന് നേരെ ഭീകരവാദികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു.  ഒരു ഹവില്‍ദാറിനും മകള്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റു.

 

 

ചാവേറാക്രമണമാണെന്ന് സംശയിക്കുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. നിരവധി സ്‌കൂളുകളും ക്വാര്‍ട്ടേഴ്‌സുകളും പ്രവര്‍ത്തിക്കുന്ന സൈനിക ക്യാമ്പ് ഏക്കറുകണക്കിന് സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നതാണ്. ക്വാര്‍ട്ടേഴ്‌സിനുളളില്‍ പ്രവേശിച്ച ഭീകരവാദികളെ സൈന്യം വളഞ്ഞിട്ടുണ്ട്. ഇതേ സ്ഥലത്ത് പത്ത് വര്‍ഷം മുമ്പുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എത്ര ഭീകരര്‍ ക്യാമ്പിനുള്ളില്‍ കടന്നിട്ടുണ്ടെന്നും എങ്ങനെയാണ് അവര്‍ പ്രവേശിച്ചതെന്നും വ്യക്തമല്ല.

 

 

പ്രദേശം സൈന്യം വളഞ്ഞു. ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ 4.55ഓടെയാണ് സംശയകരമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് ജമ്മു ഐജിപി എസ്ഡി സിംഗ് ജാമ്വാല്‍ പറഞ്ഞു.

 

 

Trending News