ലഖ്നൗ:   രാമക്ഷേത്ര ശിലാസ്‌ഥാപന (Ram Mandir Bhumi Pujan) ചടങ്ങുകള്‍ക്ക്  ദിവസങ്ങള്‍ മാത്രം ശേഷിക്കേ  ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി  യോഗി ആദിത്യനാഥ് (Yogi Adityanath)അയോധ്യയിലെത്തി  മുന്നൊരുക്കങ്ങള്‍ വിലയിരുത്തും..


COMMERCIAL BREAK
SCROLL TO CONTINUE READING

ഞായറാഴ്ച   ഉച്ചയ്ക്ക് രണ്ട് മണിയോടെ  മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെത്തും. 3 മണിക്കൂറോളം അദ്ദേഹം  അയോധ്യയില്‍  ഭൂമി പൂജയ്ക്കുള്ള  മുന്നൊരുക്കങ്ങള്‍ വിലയിരുത്തും.  രാമക്ഷേത്ര ശിലാസ്‌ഥാപന ചടങ്ങുകള്‍ക്ക്  മുന്നോടിയായി ക്ഷേത്ര  പരിസരത്ത്  നിര്‍മ്മിക്കുന്ന പന്തലുകൾ, റോഡുകൾ, മറ്റ് തയ്യാറെടുപ്പുകൾ എന്നിവയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലയിരുത്തും. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള തയ്യാറെടുപ്പുകളാണ് അയോധ്യയില്‍  നടക്കുന്നത്.


Also read: അയോധ്യ ക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ്


ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും  അയോധ്യയില്‍  എത്തി ഭൂമി പൂജയുടെ ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു.


ഓഗസ്റ്റ് 5നാണ് ഭൂമിപൂജ നടക്കുക. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi) പങ്കെടുക്കും. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരിക്കും.   ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.  അതേസമയം,മുതിര്‍ന്ന ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷിയും എല്‍.കെ അദ്വാനിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങിന്‍റെ  ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.


Also read : ഭൂമി പൂജയ്ക്കായി വൻ തയ്യാറെടുപ്പുകൾ; വിതരണം ചെയ്യാൻ ഒരുങ്ങുന്നത് 1,11,000 ലഡുകൾ


അതേസമയം, ശിലാസ്‌ഥാപനത്തിന് മുന്നോടിയായി അയോധ്യ അതീവ സുരക്ഷയിലാണ്.  പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുന്നതിനാല്‍ പ്രദേശത്ത് അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.  കോവിഡ്  വ്യാപനത്തിന്‍റെ    പശ്‌ചാത്തലത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ്‌ ഒരുക്കുന്നത്‌. കോവിഡ്‌ പ്രോട്ടോക്കോളും പ്രതിരോധ മാനദണ്ഡങ്ങളും പൂര്‍ണമായി പാലിച്ചാണു സുരക്ഷ ഒരുക്കുകയെന്ന്‌ അയോധ്യ എസ്‌.എസ്‌.പി. പറഞ്ഞു. 


അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല,  ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്‌.  പ്രധാനമന്ത്രി എത്തുന്നതിനാല്‍ മുഴുവന്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്കും കോവിഡ്‌ പരിശോധന നടത്തും. കോവിഡ്‌ നെഗറ്റീവ്‌ ആയ, 45 വയസിനു താഴെ പ്രായമുള്ള ഉദ്യോഗസ്‌ഥരെ മാത്രമേ സുരക്ഷാ ജോലികള്‍ക്കായി നിയോഗിക്കൂവെന്നാണ് റിപ്പോര്‍ട്ട്.