ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. യോ​ഗി ആദിത്യനാഥിന്റെ പ്രൊഫൈൽ ചിത്രത്തിന് പകരം കാർട്ടൂൺ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മനസ്സിലായത്. മണിക്കൂറുകൾക്കകം തന്നെ ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.




COMMERCIAL BREAK
SCROLL TO CONTINUE READING

അർധരാത്രിയിലാണ് യോ​ഗി ആദിത്യനാഥിന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് പ്രൊഫൈൽ ചിത്രം മാറ്റിയത്. ഇതിന് പിന്നാലെ ട്വറ്ററിൽ എങ്ങനെ ആനിമേഷൻ ചെയ്യാമെന്ന ട്യൂട്ടോറിയൽ പോസ്റ്റ് ചെയ്തു. തുടർന്ന് രാത്രി തന്നെ യോ​ഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് വീണ്ടെടുത്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.