Mission Rojgar; 4 മാസത്തിനുള്ളില്‍ 50 ലക്ഷം തൊഴിലവസരങ്ങള്‍...!!
സംസ്ഥാനത്ത് അടുത്ത 4 മാസത്തിനുള്ളില്‍ 50 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വമ്പന്‍ പ്രഖ്യാപനവുമായി ഉത്തര്‍ പ്രദേശിലെ (Uttar Pradesh) യോഗി സര്‍ക്കാര്‍...
Lucknow: സംസ്ഥാനത്ത് അടുത്ത 4 മാസത്തിനുള്ളില്‍ 50 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വമ്പന്‍ പ്രഖ്യാപനവുമായി ഉത്തര്‍ പ്രദേശിലെ (Uttar Pradesh) യോഗി സര്‍ക്കാര്‍...
സര്‍ക്കാര്‍, പൊതു-സ്വകാര്യ മേഖലകളിലായാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.
മിഷന് റോജ്ഗാര്‍ (Mission Rojgar) എന്ന പേരില്‍ ഒരു കര്‍മപദ്ധതിയും യോഗി ആദിത്യനാഥ് (Yogi Adityanath) സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഹെല്‍പ്പ് ഡെസ്ക് രൂപീകരിക്കും. ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ സമിതികള്‍ രൂപീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ പദ്ധതിയിലൂടെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ തുറന്നുകിട്ടുമെന്നും സര്‍ക്കാര്‍ വക്താവ് അവകാശപ്പെട്ടു.
അടുത്ത മാര്‍ച്ചോടെയാണ് 50 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ രൂപീകരിക്കുക. ദീപാവലി (Deepawali)യ്ക്ക് ശേഷം പദ്ധതി പ്രഖ്യാപിക്കും.
കോവിഡ് വ്യാപനം ആഗോളതലത്തില്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതോടൊപ്പം ലക്ഷക്കണക്കിന് ആളുകള്‍ക്ക് തോഴില്‍ നഷ്ടപ്പെടാനും ഇടയാക്കി. ഇന്ത്യയിലും തൊഴില്‍ നഷ്ടമായവര്‍ ഏറെയാണ്.
Also read: ആന്ധ്രയില്‍നിന്നെത്തി ബീഹാറില്‍ വിജയക്കൊടി പാറിച്ച് ഒവൈസി, അടുത്ത ലക്ഷ്യം പശ്ചിമ ബംഗാള്‍..!
തൊഴിലില്ലായ്മ വര്‍ദ്ധിച്ചു നില്‍ക്കുന്ന ഈ അവസരത്തില്‍ യോഗി സര്‍ക്കാര്‍ നടത്തിയിരിക്കുന്ന പ്രഖ്യാപനം തൊഴില്‍ രഹിതര്‍ക്ക് പ്രത്യേകിച്ചും യുവാക്കള്‍ക്ക് ഏറെ ആശ്വാസം നല്‍കും...