ആന്ധ്രയില്‍നിന്നെത്തി ബീഹാറില്‍ വിജയക്കൊടി പാറിച്ച് ഒവൈസി, അടുത്ത ലക്ഷ്യം പശ്ചിമ ബംഗാള്‍..!

ഇക്കഴിഞ്ഞ ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏവരെയും അതിശയിപ്പിച്ച സംഗതി എന്ന് പറയുന്നത്  അസദുദ്ദീന്‍ ഒവൈസിയുടെ (Asaduddin Owaisi) ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍റെ  (AIMIM) വിജയമാണ്... 

Last Updated : Nov 11, 2020, 05:07 PM IST
  • ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം പ്രചോദനമായതായി അസദുദ്ദീന്‍ ഒവൈസി
  • ഇനി വരാന്‍ പോകുന്ന പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്‌ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി മത്സരിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസി വ്യക്തമാക്കി.
ആന്ധ്രയില്‍നിന്നെത്തി ബീഹാറില്‍ വിജയക്കൊടി പാറിച്ച് ഒവൈസി, അടുത്ത ലക്ഷ്യം പശ്ചിമ ബംഗാള്‍..!

Hyderabad: ഇക്കഴിഞ്ഞ ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏവരെയും അതിശയിപ്പിച്ച സംഗതി എന്ന് പറയുന്നത്  അസദുദ്ദീന്‍ ഒവൈസിയുടെ (Asaduddin Owaisi) ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍റെ  (AIMIM) വിജയമാണ്... 

5 മണ്ഡലങ്ങളിലാണ്  പാര്‍ട്ടി അനായാസ വിജയം നേടിയത്.  ഇത് ആരും പ്രതീക്ഷിക്കാത്ത ഒരു വിജയം എന്ന് തന്നെ പറയാം.  മഹാസഖ്യത്തിന്‍റെ വോട്ട് മറിച്ചുവെന്ന് ആരോപിക്കപ്പെടുമ്പോള്‍ അതില്‍ തെല്ലും പ്രതികരിക്കാതെ അടുത്ത ലക്ഷ്യം വ്യക്തമാക്കുകയാണ്  പാര്‍ട്ടി അദ്ധ്യക്ഷന്‍ അസദുദ്ദീന്‍  ഒവൈസി. 

ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം  പ്രചോദനമായതായും   ഇനി വരാന്‍  പോകുന്ന പശ്ചിമ ബംഗാള്‍,  ഉത്തര്‍ പ്രദേശ്‌ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി മത്സരിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസി വ്യക്തമാക്കി.

ബീഹാറിലെ വിജയം പ്രചോദനം നല്‍കുന്നതാണ്. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എ‌ഐ‌ഐ‌എം  പോരാടും. ആരുമായി സഖ്യമുണ്ടാക്കുമെന്നത്​ അപ്പോള്‍ പറയുമെന്നും ഉവൈസി പറഞ്ഞു. 

BJP വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നുവെന്ന ആരോപണത്തോട്​ തങ്ങളും ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും എവിടെയും മത്സരിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു ഉവൈസിയുടെ മറുപടി. 

2019ല്‍ കിഷന്‍ഗഞ്ച്​ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ അട്ടിമറി വിജയം നേടിക്കൊണ്ടാണ്​ ഹൈദരാബാദ്​ എം.പി അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ ബീഹാര്‍ രാഷ്​ട്രീയ ഗോദയില്‍ തങ്ങളുടെ അരങ്ങേറ്റം കുറിച്ചത്.  

ഒരുവര്‍ഷത്തിനിപ്പുറം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്​-ആര്‍.ജെ.ഡി സഖ്യത്തിന്‍റെ  വോട്ട്​ ബാങ്കില്‍ വിള്ളല്‍ വീഴ്​ത്തി സീമാഞ്ചല്‍ മേഖലയില്‍ 5​ സീറ്റുകളില്‍  വിജയം  നേടിയിരിയ്ക്കുകയാണ്.

മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ കുശ്വാഹ നേതൃത്വം നല്‍കുന്ന  RLSP, BSP എന്നീ പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച്‌ 24 ഇടങ്ങളിലാണ് പാര്‍ട്ടി മല്‍സരിച്ചത്. ഇതില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകമായ സീമാഞ്ചല്‍ മേഖലയില്‍ 14 മണ്ഡലങ്ങളിലാണ് എഐഎംഐഎം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. അതില്‍ 5 സീറ്റില്‍ വിജയിച്ചു. 

ആന്ധ്രയിലെ ഒരു പ്രാദേശിക പാര്‍ട്ടി മറ്റു സംസ്ഥാനങ്ങളില്‍ നേടുന്ന വിജയം ദേശീയ പാര്‍ട്ടികള്‍ക്ക് തലവേദന സൃഷ്ടിച്ചിരിയ്ക്കുകയാണ്. 

മുസ്ലീം വോട്ടുകള്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന പശ്ചിമ ബംഗാളിലും ഉത്തര്‍പ്രദേശിലും ഒവൈസി മത്സരിച്ചേക്കുമെന്ന മുന്നറിയിപ്പ്  തൃണമൂല്‍ കോണ്‍ഗ്രസ്,  സമാജ്​ വാദി പാര്‍ട്ടി അടക്കമുള്ള പാര്‍ട്ടികള്‍ക്ക് വന്‍  തിരിച്ചടിയാവുമെന്നാണ് അനുമാനം.  

Also read: ബീഹാറില്‍ NDAയ്ക്ക് നിര്‍ണ്ണായക വിജയം നേടിക്കൊടുത്തത് ഒവൈസിയോ?

294 അംഗ ബംഗാള്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് 2021 ലാണ് നടക്കുന്നത്. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസും  ബിജെപിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് ബംഗാള്‍.  ഇവിടെ ഒവൈസിയുടെ അരങ്ങേറ്റം തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാണ്.... 

Trending News