Uttarakhand Assembly Election 2022: ഉത്തരാഖണ്ഡ് BJPയില്‍ പൊട്ടിത്തെറി, പുറത്താക്കപ്പെട്ട മന്ത്രി ഹരക് സിംഗ് റാവത്ത് കോണ്‍ഗ്രസിലേയ്ക്ക്
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തരാഖണ്ഡ് BJPയില്‍ പൊട്ടിത്തെറി. മന്ത്രി ഹരക് സിംഗ് റാവത്തിനെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് പുറത്താക്കി.
Dehradun: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തരാഖണ്ഡ് BJPയില്‍ പൊട്ടിത്തെറി. മന്ത്രി ഹരക് സിംഗ് റാവത്തിനെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് പുറത്താക്കി.
കൂടാതെ, ഹരക് സിംഗ് റാവത്തിന്‍റെ (Harak Singh Rawat ) ബിജെപിയുടെ പ്രാഥമിക അംഗത്വവും റദ്ദാക്കി. 6 വർഷത്തേക്കാണ് റദ്ദാക്കല്‍. അച്ചടക്കലംഘനവും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനവും ചൂണ്ടിക്കാണിച്ചാണ് BJP ഇദ്ദേഹത്തെ പുറത്താക്കിയത്. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ പാര്‍ട്ടിക്കുള്ളില്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്നാണ് BJP ദേശീയ നേതൃത്വത്തിന്‍റെ നിലപാട്.
കഴിഞ്ഞ കുറെ മാസങ്ങളായി സംസ്ഥാനത്തെ ബിജെപി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു റാവത്ത്. റാവത്തിന്‍റെ മണ്ഡലമായ കൊട്ഡ്‌വാര്‍ എന്ന സ്ഥലത്ത് മെഡിക്കല്‍ കോളേജിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തതോടെയായിരുന്നു പ്രശ്നങ്ങള്‍ കടുത്തത്. ഈ വിഷയത്തില്‍ റാവത്ത് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
Also Read: Assembly polls 2022 | പരസ്യ പ്രചാരണത്തിനുള്ള നിരോധനം നീട്ടി, ജനുവരി 22 വരെ നിയന്ത്രണം തുടരും
എന്തുതന്നെ ആയാലും കൊട്ഡ്‌വാറില്‍ മെഡിക്കല്‍ കോളേജ് നിര്‍മിക്കുമെന്നും അതിനായി ഏതറ്റം വരെ പോകാനും തയാറാണ് എന്നും റാവത്ത് പ്രഖ്യാപിച്ചിരുന്നു.
അതുകൂടാതെ, വരാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തന്‍റെ ചില കുടുംബാംഗങ്ങള്‍ക്ക് വേണ്ടി റാവത്ത് സീറ്റുകള്‍ അവശ്യപ്പെട്ടിരുന്നു. BJP സീറ്റ് നിഷേധിച്ചതായും അതിനു മറുപടിയായി കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിന്‍റെ മകന് UP നിയമസഭ തിരഞ്ഞടുപ്പില്‍ സീറ്റ് നല്‍കിയത് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പാര്‍ട്ടി ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചതായും സൂചനകള്‍ പുറത്തുവരുന്നുണ്ട്.
Also Read: Indian Railway Update: കനത്ത മൂടല്‍മഞ്ഞ്, ഉത്തരേന്ത്യയിലേയ്ക്കുള്ള ട്രെയിനുകള്‍ വൈകുന്നു
അതേസമയം, പുഷ്‌കര്‍ സിംഗ് ധാമി മന്ത്രി സഭയില്‍ വനം-പരിസ്ഥിതി-തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്ന റാവത്ത് ഇതിനോടകം സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചുകഴിഞ്ഞു. അദ്ദേഹം ഉടന്‍തന്നെ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി ചേരും എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ അദ്ദേഹത്തിന്‍റെ മരുകള്‍ക്കും കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കുമെന്നാണ് സൂചന.
ഫെബ്രുവരി 14ന് ഒറ്റഘട്ടമായാണ് ഉത്തരാഖണ്ഡിൽ വോട്ടെടുപ്പ് നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...