Assembly polls 2022 | പരസ്യ പ്രചാരണത്തിനുള്ള നിരോധനം നീട്ടി, ജനുവരി 22 വരെ നിയന്ത്രണം തുടരും

ഉത്ത‍ർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂ‍ർ, ​ഗോവ എന്നീ സംസ്ഥാനങ്ങളിലേക്കാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 15, 2022, 07:12 PM IST
  • റാലികളോ റോഡ് ഷോകളോ പ്രചാരണത്തിന്റെ ഭാ​ഗമായി രാഷ്ട്രീയ പാർട്ടികൾക്ക് നടത്താൻ അനുവാദമില്ല.
  • അതേസമയം ഓഡിറ്റോറിയങ്ങളിൽ നടത്തുന്ന യോ​ഗങ്ങളിൽ 300 പേ‍ർ മാത്രമെ പങ്കെടുക്കാവു എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
  • എംസിസിയുടെ വ്യവസ്ഥകളും കൊറോണ വൈറസുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ രാഷ്ട്രീയ പാർട്ടികളോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
Assembly polls 2022 | പരസ്യ പ്രചാരണത്തിനുള്ള നിരോധനം നീട്ടി, ജനുവരി 22 വരെ നിയന്ത്രണം തുടരും

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. ഒരാഴ്ചത്തേക്ക് കൂടിയാണ് പ്രചാരണത്തിനുള്ള നിയന്ത്രണങ്ങൾ നീട്ടിയത്. ജനുവരി 22 വരെ നിയന്ത്രണങ്ങൾ ബാധകമാണ്. 

പൊതു റാലികൾക്കും റോഡ് ഷോകൾക്കും ഏർപ്പെടുത്തിയ വിലക്ക് തുടരണമോയെന്ന് തീരുമാനിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ചേർന്ന യോഗത്തിലാണ് നിർദ്ദേശങ്ങൾ വന്നത്.

Also Read: Punjab Assembly polls | ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്, മുഖ്യമന്ത്രി ചംകൗർ സാഹിബിൽ, സിദ്ദുവിന് അമൃത്സർ ഈസ്റ്റ്

ഉത്ത‍ർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂ‍ർ, ​ഗോവ എന്നീ സംസ്ഥാനങ്ങളിലേക്കാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. റാലികളോ റോഡ് ഷോകളോ പ്രചാരണത്തിന്റെ ഭാ​ഗമായി രാഷ്ട്രീയ പാർട്ടികൾക്ക് നടത്താൻ അനുവാദമില്ല. അതേസമയം ഓഡിറ്റോറിയങ്ങളിൽ നടത്തുന്ന യോ​ഗങ്ങളിൽ 300 പേ‍ർ മാത്രമെ പങ്കെടുക്കാവു അല്ലെങ്കിൽ 50 ശതമാനം ശേഷിയിൽ ആളുകളെ ഉൾക്കൊള്ളിക്കാമെന്നും എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 

Also Read: Assembly Elections 2022 | 5 സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു, ആകെ 7 ഘട്ടം

കോവിഡ് വ്യാപനത്തെ തുടർന്ന് പ്രചാരണത്തിന് ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടണമെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകരും ആരോ​ഗ്യമന്ത്രാലയവും കമ്മീഷനോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന. എംസിസിയുടെ വ്യവസ്ഥകളും കൊറോണ വൈറസുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ രാഷ്ട്രീയ പാർട്ടികളോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. കൂടാതെ, എംസിസി, കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട എല്ലാ നിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന / ജില്ലാ ഭരണകൂടങ്ങളോടും ഇസി ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News