Uttarakhand Assembly Election Result 2022 : ഉത്തരാഖണ്ഡിൽ വിധി എന്താകും?; ബിജെപി വാഴുമോ അതോ വീഴുമോ?
Uttarakhand Assembly Election Result 2022 ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിലേക്ക് തിരച്ചെത്തുമെന്നാണ് സീ എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നത്. എന്നാൽ സർവ്വെഫലങ്ങൾ ബിജെപി ഭരണം പിടിക്കുമെന്നാണ് പ്രവചിക്കുന്നത്.
ന്യൂ ഡൽഹി : ഉത്തരാഖണ്ഡിൽ വിധി എന്താകും? ബിജെപി വാഴുമോ അതോ വീഴുമോ? ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിലേക്ക് തിരച്ചെത്തുമെന്നാണ് സീ എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നത്. എന്നാൽ മറ്റ് ചില സർവ്വെഫലങ്ങൾ ബിജെപി ഭരണം പിടിക്കുമെന്നാണ് പ്രവചിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും മുഖ്യമന്ത്രി പുഷക്കർസിംഗ് ധാമിയുടേയും പ്രതിച്ഛായയിൽ ഇത്തവണ ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മോദി-ധാമി പ്രഭാവം പരമാവധി പ്രയോജനപ്പെടുത്തിയായിരുന്നു പ്രചരണമത്രയും. ടൈംസ് നൗ, ഇന്ത്യ ടുഡേ, ടുഡേയ്സ് ചാണക്യ, ന്യൂസ് 24 എന്നിവരുടെ എക്സിററ് പോശുകൾ ഉത്തരാഖണ്ഡിൽ ബിജെപിക്ക് ഭരണത്തുടർച്ചയാണ് പ്രവചിക്കുന്നത്.
ALSO READ : Punjab Election Results 2022: കോൺഗ്രസിനേയും BJPയേയും തള്ളി ഇക്കുറി AAPയ്ക്കൊപ്പം ചേരുമോ പഞ്ചാബ്?
അതേ സമയെ കോൺഗ്രസിന് ഇത്തവണ കൂടുതൽ പ്രതീക്ഷയുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. അധികാരത്തിലേറുമെന്ന ശുഭ പ്രതീക്ഷയിൽ തന്നെയാണ് കോൺഗ്രസ്. കോൺഗ്രസിന്റെ ഈ പ്രതീക്ഷകൾക്ക് കരുത്തു പകരുന്ന തരത്തിലുള്ള ഏതാനും എക്സിറ്റ് പോൾ ഫലങ്ങളും പുറത്ത് വന്നിട്ടുണ്ട്. കോൺഗ്രസിന് അധികാരം ലഭിക്കാനുള്ള സാധ്യതയാണ് എബിപി സി വോട്ടർ സർവേ കാണുന്നത്. 70 സീറ്റുകളുള്ള സംസ്ഥാനത്ത് കോൺഗ്രസിന് 32 മുതൽ 38 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. അധികാരം പിടിക്കുമെന്ന് തന്നെയാണ് റിബപ്പിക്ക് ടിവി എക്സിറ്റ്പോൾ സർവേ ഫലവും സൂചിപ്പിക്കുന്നത്. സർവ്വേ ഫലങ്ങൾ പോലെ കോൺഗ്രസിന് അധികാരം ലഭിച്ചാൽ അത് കോൺഗ്രസിന്റെ ഉത്തരാഖണ്ഡഡിലെ മാത്രമല്ല, ഹിന്ദി ഹൃദയഭൂമിയിലെ ഉയർത്തെഴുന്നേൽപ്പിന് തന്നെ വഴിതെളിക്കും. ആം ആദ്മിയാകട്ടെ ഒരവസരം തരൂ എന്ന അവരുടെ മുദ്രാവാക്യമാണ് തെരഞ്ഞെടുപ്പിൽ ഉടനീളം ഉയത്തിപ്പിടിച്ചത്.ആം ആദ്മിക്ക് ഒരു സീറ്റ് എബിപി പ്രവചിക്കുന്നുമുണ്ട്..
2002 ൽ സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റീൽ 36 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. 2007 ൽ അധികാരം നഷ്ടമായെങ്കിലും 2012 ൽ വീണ്ടും ഭരണത്തിലെത്താൻ സാധിച്ചു. 2017 ൽ വീണ്ടും തിരിച്ചടി നേരിട്ടു. 70 ൽ 57 സീറ്റും നേടിയാണ് 2017 ൽ ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസ് 11 സീറ്റിലേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
ALSO READ : Goa Congress: കൂറുമാറ്റം നടക്കില്ല, സ്ഥാനാര്‍ഥികളെ "സുരക്ഷിത" സ്ഥാനത്ത് എത്തിച്ച് ഗോവ കോണ്‍ഗ്രസ്
രണ്ട് പതിറ്റാണ്ട് മാത്രം പ്രായമുള്ള സംസ്ഥാനത്ത് 5 വർഷം കൂടുമ്പോൾ കോൺഗ്രസും ബിജെപിയും മാറിമാറിയാണ് ഭരണം. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണത്തുടർച്ച ലഭിച്ചാൽ അത് പുതിയ ചരിത്രമാകും. എന്തായാലും ഉത്തരാഖണ്ഡിൽ ഭരണത്തിന്റെ ചരിത്രം തുടരുമോ അതോ തിരുത്തുമോ എന്ന് ഉടൻ അറിയാം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.