ന്യൂഡല്‍ഹി: ബിജെപിയില്‍ വീണ്ടും #മീടൂ വിവാദം തലപൊക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി എം ജെ അക്ബര്‍ വിവാദത്തില്‍ കുടുങ്ങി രാജി വച്ചതിന് പിന്നാലെയാണ് അടുത്ത വിവാദം തലപൊക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രമുഖ മാധ്യമമായ എഎന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ആരോപണവിധേയനായ ഉത്തരാഖണ്ഡ് സംസ്ഥാന ബിജെപി ജനറല്‍സെക്രട്ടറി സഞ്ജയ്‌ കുമാറിനെ പാര്‍ട്ടി തല്‍സ്ഥാനത്തുനിന്നും നിന്നും പുറത്താക്കി. ഒരു വനിതാ പാര്‍ട്ടി പ്രവര്‍ത്തക സഞ്ജയ്‌ കുമാറിനെതിരെ ലൈംഗികാരോപണം നടത്തിയിരുന്നു. 


പാര്‍ട്ടി ദേശീയ നേതൃത്വമാണ് സഞ്ജയ്‌ കുമാറിനെ പുറത്താക്കിയത്. അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയ്ക്ക് പ്രതിച്ഛായ സംരക്ഷിക്കേണ്ടത് വളരെയേറെ അത്യാവശ്യമാണ്. ദേശീയതലത്തില്‍ പാര്‍ട്ടി ഈ വിഷയം ചര്‍ച്ച ചെയ്യുകയും സഞ്ജയ്‌ കുമാറിനെതിരെ പദവിയില്‍ നിന്നും നീക്കം ചെയ്യുകയുമായിരുന്നു. 


കേന്ദ്ര ആഭ്യന്തര സഹമന്ത്രി എം ജെ അക്ബര്‍ വിവാദത്തില്‍ കുടുങ്ങിയപ്പോള്‍ മൗനംഭജിച്ച പാര്‍ട്ടി സഞ്ജയ്‌ കുമാറിന്‍റെ വിവാദം തലപൊക്കിയപ്പോള്‍ പ്രതിപക്ഷത്തിന് ആരോപണമുന്നയിക്കാനുള്ള അവസരം പോലും നല്‍കാതെ നേതാവിനെ സ്ഥാനത്തുനിന്നും പുറത്താക്കിയെന്നത് ശ്രദ്ധേയമാണ്.