ന്യൂഡൽഹി : ഉത്തരാഖണ്ഡ് കോൺഗ്രസ് എംഎൽഎ രാജ്കുമാർ ബിജെപിയിൽ (BJP) ചേർന്നു. ഡൽഹി ബിജെപി ഓഫീസിൽ നടന്ന പരിപാടിയിൽ അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മദൻ കൗശിക് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.  അടുത്തവർഷം ഉത്തരാഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജ്കുമാറിന്റെ ബിജെപി (BJP) പ്രവേശനം.


Also Read: കൊറോണ ബാധിച്ചശേഷം 30 ദിവസത്തിനുള്ളിൽ മരിച്ചാൽ അതും Covid Death ആയി കണക്കാക്കും, അറിയാം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ


ബിജെപി സമൂഹത്തിന്റെ താഴെതട്ടിലുള്ള ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്ന് പറഞ്ഞ രാജ്കുമാർ പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇവരെ എന്നും ആശ്രിതരാക്കി നിർത്താനായിരുന്നു കോൺഗ്രസ് ശ്രമമെന്നും പറഞ്ഞു. ബിജെപി അംഗത്വം സ്വീകരിച്ച തനിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ ഉത്തരാഖണ്ഡിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രാജ്കുമാർ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക