ന്യൂഡൽഹി: കൊറോണ പകർച്ചവ്യാധി രാജ്യം മുഴുവൻ നാശം വിതയ്ക്കുകയാണ്. നിരവധി പേരാണ് ഈ മഹാമാരിമൂലം മരണപ്പെട്ടത്. ഇതിനിടെയാണ് സർക്കാർ ഇതുമായി ബന്ധപ്പെട്ട ഒരു വലിയ കാര്യം പറഞ്ഞത്.
അതായത് കൊവിഡ്19 (Covid19) പോസിറ്റീവ് ആയി 30 ദിവസത്തിനുള്ളിൽ ഒരാൾ ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ മരണ സർട്ടിഫിക്കറ്റിൽ മരണകാരണം കൊവിഡ് 19 ആയി നൽകുമെന്ന് സർക്കാർ അറിയിച്ചു. ഇക്കാര്യം വെള്ളിയാഴ്ച സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലൂടെയാണ് കേന്ദ്ര സർക്കാർ അറിയിച്ചത്.
Also Read: School Reopening: കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് കാത്തിരിക്കേണ്ട, സ്കൂളുകൾ തുറക്കാമെന്ന് കേന്ദ്രം
സർക്കാർ സർക്കുലർ ഇറക്കി
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതി (Supreme Court) കേന്ദ്ര സർക്കാരിനോട് ജൂൺ 30 ന് നിർദ്ദേശം നൽകിയിരുന്നു ആശുപത്രിയിലോ മറ്റോ കൊറോണ ബാധിച്ച് മരിച്ചവരെ കൊവിഡ്19 മൂലമുള്ള മരണമായി കണക്കാക്കണമെന്ന്. ഇതിനൊപ്പം ഇക്കാര്യത്തിൽ വ്യക്തമായ രൂപരേഖ ഉണ്ടാക്കാനും സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.
കോടതി നിർദ്ദേശത്തെ തുടർന്ന് ആരോഗ്യ മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും (ICMR) സെപ്റ്റംബർ 3 ന് പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ കൊവിഡ് 19 മൂലമുള്ള മരണങ്ങളുമായി ബന്ധപ്പെട്ട് ഒരു സർക്കുലർ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് കൊറോണ (Covid death) സ്ഥിരീകരിച്ച ശേഷം ഒരു രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലും പരിശോധന കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ അദ്ദേഹം മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കും.
Also Read: Karnataka: കേരളത്തിലേക്കുള്ള യാത്രകൾ ഒക്ടോബർ അവസാനം വരെ ഒഴിവാക്കണമെന്ന് നിർദേശിച്ച് കർണാടക സർക്കാർ
കൊറോണ ബാധിച്ചുള്ള മരണം മാത്രമേ കോവിഡ് മരണമായി കണക്കാക്കൂ
പുതിയ കൊവിഡ് മരണ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ആർടിപിസിആർ ടെസ്റ്റോ, ആന്റിജൻ ടെസ്റ്റ് അല്ലെങ്കിൽ ക്ലിനിക്കൽ രീതിയിലുള്ള ടെസ്റ്റിംങ്ങിൽ കൊവിഡ് സ്ഥിരീകരിച്ചാൽ മാത്രമേ കോവിഡ് മരണമായി പരിഗണിക്കൂ. ഇതിനുപുറമെ മരണകാരണം വിഷം കഴിച്ചിട്ടോ, ആത്മഹത്യയോ, അപകടമോ ആണെങ്കിൽ അത് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചാലും കൊവിഡ് മരണമായി കണക്കാക്കില്ല.
ജൂൺ 30 ന് കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു
ഈ കേസിൽ രണ്ട് അഭിഭാഷകരായ ഗൗരവ് കുമാർ ബൻസാലും റിപക് കൻസാലും സുപ്രീം കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ നടന്ന വിചാരണ വേളയിൽ ജൂൺ 30 ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് വിവരം ആരായുകയും ഇതിൽ വ്യക്തമായ ചട്ടക്കൂട് ഉണ്ടാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
കൊവിഡ് ബാധിച്ച് മരണമുണ്ടായാൽ മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാനും ഇതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനും സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിനുപുറമെ പുതിയ മാർഗ്ഗരേഖയുടെ റിപ്പോർട്ട് സെപ്റ്റംബർ 11 ന് കോടതിയിൽ ഹാജരാക്കാനും നിർദ്ദേശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...