ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മഴക്കെടുതിയില്‍ (Uttarakhand Rain) മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം (Compensation) പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്ക്കർ സിങ് ധാമി (CM Pushkar Singh Dhami). വീട് നഷ്ടമായവര്‍ക്ക് 1.09 ലക്ഷം രൂപ നല്‍കും. വളര്‍ത്തുമൃഗങ്ങളെ നഷ്ടമായവര്‍ക്ക് സാധ്യമായതെല്ലാം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്. കുമയൂണ്‍ മേഖലയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ തുടര്‍ച്ചയായ ‌തുടരുന്ന മഴയില്‍ (Rain) ഉത്തരാഖണ്ഡില്‍ വ്യാപക നാശ നഷ്ടമാണ് സംഭവിച്ചത്.  


Also Read: Uttarakhand Flood: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; പ്രളയത്തില്‍ മരണം 16 ആയി


മേഘവിസ്ഫോടനത്തെ (Cloudburst) തുടര്‍ന്ന് വലിയ നാശനഷ്ടമുണ്ടായ നൈനിറ്റാളില്‍ (Nainital) നിരവധി പേർ കുടുങ്ങി കിടക്കുകയാണ് എന്നാണ് റിപ്പോർട്ട്. മണ്ണിടിച്ചിലിലും, മലവെള്ളപ്പാച്ചിലിലുമായി നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും നിരവധി പാലങ്ങളും കെട്ടിടങ്ങളും ഒലിച്ചു പോവുകയും ചെയ്തിട്ടുണ്ട്.


അതിത്രീവമഴയെ തുടര്‍ന്ന് പ്രദേശങ്ങളില്‍ കുടുങ്ങികിടക്കുന്ന ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും തുടരുകയാണ്. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി വീടുകളും പാലങ്ങളും തകര്‍ന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്ഥിതിഗതികള്‍ വിലയിരുത്തി.


പ്രധാനമന്ത്രിയെ സ്ഥിതിഗതികള്‍ ധരിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടൈന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.


Also Read: Kerala Heavy Rain Alert : നാളെയും മറ്റെന്നാളും കേരളത്തില്‍ വ്യാപക മഴ, മലയോരപ്രേദേശങ്ങളില്‍ അതിശക്തമായ മഴ IMD പ്രവചനം


പ്രളയത്തിന്റെ (Flood) പശ്ചാത്തലത്തില്‍ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സര്‍ക്കാര്‍ (Government) വിലക്കിയിട്ടുണ്ട്. മല ഇടിഞ്ഞതിനെ തുടര്‍ന്ന് ദേശീയ പാത വഴിയുള്ള ഗതാഗതം തടസപ്പെട്ടതോടെ നിരവധി തീര്‍ത്ഥാടകര്‍ ബദരീനാഥ് ക്ഷേത്രത്തില്‍ കുടുങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.