ന്യൂഡല്‍ഹി: കാശി, മഥുര തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പരസ്പര ധാരണയോടെ പ്രശ്‌നപരിഹാരം കാണാന്‍ ഹിന്ദുക്കള്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, മുസ്ലീങ്ങള്‍ ഇതിന് തയ്യാറല്ലെങ്കില്‍ നിയമ പോരാട്ടം തുടരുമെന്നും യോഗി വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാഭാരത കഥയെ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് യോഗി ആദിത്യനാഥ് കാശി മഥുര വിഷയത്തെ കുറിച്ച് സംസാരിച്ചത്. ദുര്യോധനന്റെയും കൗരവരുടെയും അടുത്തേയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ പോയ ശ്രീകൃഷ്ണനെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. പാണ്ഡവര്‍ക്ക് വെറും അഞ്ച് ഗ്രാമങ്ങള്‍ മതിയെന്നാണ് ശ്രീകൃഷ്ണന്‍ അന്ന് കൗരവരോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ന് ഹിന്ദുക്കള്‍ വെറും 3 എണ്ണമാണ് ആവശ്യപ്പെടുന്നതെന്നും അത് കാശിയും മഥുരയും അയോദ്ധ്യയുമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 


ALSO READ: ഏക സിവില്‍ കോഡ് പാസാക്കി ഉത്തരാഖണ്ഡ്; സഭയില്‍ മുഴങ്ങിയത് 'ജയ് ശ്രീറാം'


മഥുരയിലെ കൃഷ്ണ ജന്മഭൂമി - ഷാഹി ഈദ്ഗാഹ്, കാശിയിലെ കാശി വിശ്വനാഥ് - ഗ്യാന്‍വാപി പള്ളി എന്നിവയിലാണ് നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. ഈ രണ്ട് ഭൂമിയും വേണമെന്നാണ് ഹിന്ദുക്കള്‍ ആവശ്യപ്പെടുന്നതെന്ന് യോഗി പറഞ്ഞു. അയോദ്ധ്യ നഗരത്തെ മുന്‍ സര്‍ക്കാരുകള്‍ നിരോധനങ്ങളുടെ കര്‍ഫ്യൂവിന്റെയും പിടിയിലാക്കിയിരുന്നു. ആസൂത്രിതമായ അവഹേളനങ്ങളാണ് അയോദ്ധ്യയ്ക്ക് നേരെ ഉണ്ടായത്. അയോദ്ധ്യ അനീതി നേരിട്ടെന്നും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതിന് കാരണമെന്നും അദ്ദേഹം ഉത്തര്‍പ്രദേശ് നിയമസഭയില്‍ വ്യക്തമാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.