Uniform Civil Code Bill: ഏക സിവില്‍ കോഡ് പാസാക്കി ഉത്തരാഖണ്ഡ്; സഭയില്‍ മുഴങ്ങിയത് 'ജയ് ശ്രീറാം'

Uttarakhand Clears Uniform Civil Code Bill: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. 

Written by - Zee Malayalam News Desk | Last Updated : Feb 7, 2024, 08:00 PM IST
  • ഏകകണ്ഠമായാണ് ഏക സിവില്‍ കോഡ് ബില്‍ പാസാക്കിയത്.
  • ബില്‍ നിയമമാകാന്‍ ഇനി ഉത്തരാഖണ്ഡ് ഗവര്‍ണറുടെ അനുമതി മാത്രം മതി.
  • മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയാണ് ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചത്.
Uniform Civil Code Bill: ഏക സിവില്‍ കോഡ് പാസാക്കി ഉത്തരാഖണ്ഡ്; സഭയില്‍ മുഴങ്ങിയത് 'ജയ് ശ്രീറാം'

ഡെറാഡൂണ്‍: രാജ്യം ഏറെ ചര്‍ച്ച ചെയ്യുന്ന ഏകീകൃത സിവില്‍ കോഡ് (യുസിസി) പാസാക്കി ഉത്തരാഖണ്ഡ്. പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് ഏകകണ്ഠമായാണ് ഏക സിവില്‍ കോഡ് ബില്‍ പാസാക്കിയത്. ഈ സമയം നിയമസഭയില്‍ 'ജയ് ശ്രീറാം' വിളികള്‍ ഉയര്‍ന്നു. 

മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉള്‍പ്പെടെ നിരവധി ബിജെപി നേതാക്കള്‍ ബില്ലിനെ ശക്തമായി പിന്തുണച്ചു. ഇതോടെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ബില്‍ നിയമമാകാന്‍ ഇനി ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ഗുര്‍മിത് സിംഗിന്റെ അനുമതി മാത്രം മതി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയാണ് സഭയില്‍ ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചത്. 2022ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി മുന്നോട്ട് വെച്ച പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ഏകീകൃത സിവില്‍ കോഡ്. 

ALSO READ: റേഷൻ കാർഡ് വേണ്ട.. ഒറ്റ തവണ 10 കിലോ വരെ ലഭ്യം; 'ഭാരത് റൈസ്'ന്റെ സവിശേഷതകൾ ഇങ്ങനെ

ബില്‍ നടപ്പാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളും പ്രചോദനവും നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ധാമി നന്ദ പറഞ്ഞു. 2022ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പായിരുന്നു ഏകീകൃത സിവില്‍ കോഡ് ബില്‍. അത് ഇപ്പോള്‍ പാലിക്കാന്‍ പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പൂര്‍ണ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു കൊണ്ടാണ് ബില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് എന്ന കാഴ്ചപ്പാടിന് ഉത്തരാഖണ്ഡ് ക്തമായ പിന്തുണ നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബില്ലുമായി ബന്ധപ്പെട്ട് യുസിസി കമ്മിറ്റി 72 മീറ്റിംഗുകൾ നടത്തുകയും ഇമെയിലുകളിലൂടെയും വാട്ട്‌സ്ആപ്പ് വഴിയും 2,72,000-ലധികം വ്യക്തികളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനായി സമഗ്രമായ പ്രക്രിയയാണ് നടത്തിയതെന്ന് ഉത്തരാഖണ്ഡ് മന്ത്രി പ്രേം ചന്ദ് അഗർവാൾ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News