കൊൽക്കത്ത: പശ്ചിമബം​ഗാളിൽ കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ (V Muraleedaran) വാഹനവ്യൂഹത്തിന് നേരെ ആക്രമണം (Attack). നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കവേയാണ് കേന്ദ്രസഹമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകരാണെന്ന് വി മുരളീധരൻ ആരോപിച്ചു. വെസ്റ്റ് മിഡ്നാപൂരിൽവച്ചാണ് ആക്രമണം ഉണ്ടായത്. വാഹനത്തിന് നേരെ കല്ലെറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.



COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിന് പിന്നാലെ മുരളീധരനും സംഘവും സ്ഥലത്ത് നിന്ന് മടങ്ങിയെന്നാണ് റിപ്പോർട്ട്. ഒരു സംഘം ആളുകൾ വടിയും കല്ലുകളുമായി വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് മുരളീധരൻ പറഞ്ഞു. താൻ സഞ്ചരിച്ച വാഹനത്തിന്റെയും അകമ്പടിയായി ഉണ്ടായിരുന്ന പൊലീസ് വാഹനത്തിന്റെയും നേർക്ക് ആക്രമണമുണ്ടായി. വാഹനത്തിന്റെ ചില്ലുകൾ തകർന്നു. ഡ്രൈവർക്ക് പരിക്കേറ്റതായും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. തനിക്ക് പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.