UN Security Council യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പങ്കെടുക്കും
UN Security Council യോഗത്തില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ (V Muraleedharan) ന്യൂയോര്‍ക്കിലേക്ക് തിരിച്ചു.
New Delhi : യുഎന്‍ രക്ഷാസമിതി (UN Security Council) യോഗത്തില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ (V Muraleedharan) ന്യൂയോര്‍ക്കിലേക്ക് (New York) തിരിച്ചു. രക്ഷാസമിതി ഉന്നതതല യോഗത്തില്‍ "സമാധാനസ്ഥാപനവും സുസ്ഥിര സമാധാനവും" എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വി മുരളീധരൻ സംസാരിക്കും.
ALSO READ : MoS V Muraleedharan: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അള്‍ജീരിയയിലേക്ക്
കെനിയന്‍ പ്രസിഡന്‍റ് ഉഹുറു കെനിയാറ്റ ചര്‍ച്ചയില്‍ അധ്യക്ഷത വഹിക്കും. ലോകത്ത് സംഘര്‍ഷങ്ങളും കലാപങ്ങളും അവസാനിപ്പിക്കാനും, രാഷ്ട്രനിര്‍മ്മാണത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനുമുള്ള മാര്‍ഗങ്ങളാണ് ഉന്നതതല യോഗം ചര്‍ച്ച ചെയ്യുക.
ആഗോളസമാധാനത്തിനും രാഷ്ട്രങ്ങളുടെ വികസന പ്രക്രിയയിലും പ്രധാനപങ്കുവഹിക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ നിലപാടിന് ഏറെ പ്രസക്തിയുണ്ട്. ഒക്ടോബർ 11 മുതൽ 13 വരെയുള്ള മൂന്ന് ദിവസമാണ് മുരളീധരന്‍റെ സന്ദര്‍ശന പരിപാടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...