New Delhi: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ (MoS V Muraleedharan) അള്‍ജീരിയയിലേക്ക് പുറപ്പെട്ടു.
സെപ്റ്റംബര്‍ 17 വരെയാണ് സന്ദര്‍ശനം. അള്‍ജീരിയന്‍ പ്രധാനമന്ത്രി ഐമെന്‍ ബെനാബ്ദ് റഹ്മാന്, വിദേശകാര്യ മന്ത്രി റംതാന്‍ ലാമമറ എന്നിവരുമായും ഉന്നത ഉദ്യോഗസ്ഥരുമായും വി. മുരളീധരന്‍ (V Muraleedharan) കൂടികാഴ്ച നടത്തും. ഉഭയകക്ഷി ബന്ധവും,പ്രാദേശിക അന്താരാഷ്ട്ര വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. അള്‍ജീരിയയിലെ ഇന്ത്യന്‍ സമൂഹവുമായും വി.മുരളീധരന്‍ കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായ നയതന്ത്രബന്ധമാണുള്ളത്.നിരവധി ഇന്ത്യന്‍ കമ്പനികള്‍ അള്‍ജീരിയയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...