``യാതൊന്നിനും എന്നെ തടുക്കാനാവില്ല, ക്യാന്‍സറിനു പോലും``
നവി ഇന്ദ്രൻ പിള്ള എന്ന തന്‍റെ ഇന്‍സ്റ്റഗ്രാ൦ അക്കൗണ്ടിലൂടെയാണ് വൈഷ്ണവി തന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്.
ക്യാന്‍സര്‍ വന്നു മുടി കൊഴിഞ്ഞാല്‍ പിന്നെ പുറത്തേക്കൊന്ന് പോകാന്‍ പോലും മടിയ്ക്കുന്നവരാണ് പലരും.
എന്നാല്‍, അങ്ങനെയുള്ളവര്‍ക്ക് ഒരു പ്രചോദനമാണ് വൈഷ്ണവി പൂവേന്ദ്രൻ എന്ന യുവതി. മുടിയില്ലാത്ത തലയുമായി വധുവായി അണിഞ്ഞൊരുങ്ങിയാണ് വൈഷ്ണവി സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്.
ഒരിക്കലും ഒരു വധുവാകാന്‍ തനിക്ക് ഭാഗ്യമുണ്ടാകില്ലയെന്ന് കരുതുന്ന ക്യാൻസര്‍ രോഗികള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ് വൈഷ്ണവിയുടെ ഫോട്ടോഷൂട്ട്.
നവി ഇന്ദ്രൻ പിള്ള എന്ന തന്‍റെ ഇന്‍സ്റ്റഗ്രാ൦ അക്കൗണ്ടിലൂടെയാണ് വൈഷ്ണവി തന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്.
ചുവപ്പു പട്ടുസാരിയുടുത്ത് പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളണിഞ്ഞ് ആരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് വൈഷ്ണവി അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.
പുഞ്ചിരിച്ച് നില്‍കുന്ന വൈഷ്ണവിയുടെ ചിത്രങ്ങള്‍ കണ്ടാല്‍ ക്യാൻസര്‍ രോഗത്തെ അതിജീവിച്ച ഒരാളാണെന്ന് തോന്നില്ല. എന്നാല്‍, വൈഷ്ണവി നവവധുവായി അണിഞ്ഞൊരുങ്ങിയത് തന്‍റെ വിവാഹത്തിനു വേണ്ടിയല്ല.
ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ചവര്‍ക്ക് പ്രചോദനമാകുവാനാണ് മോട്ടിവേഷണല്‍ സ്പീക്കറും നര്‍ത്തകിയുമായ വൈഷ്ണവി വധുവായി അണിഞ്ഞൊരുങ്ങിയത്.
'യാതൊന്നിനും എന്നെ തടുക്കാനാവില്ല, ക്യാന്‍സറിനു പോലും' എന്ന തലവാചകത്തോടെയാണ് വൈഷ്ണവി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.