വാജ്‌പേയിയുടെ വേര്‍പാട് കശ്മീരിന് തീരാനഷ്ടമെന്ന് മെഹ്ബൂബ മുഫ്തി
അടല്‍ ബിഹാരി വാജ്‌പേയിയുടെ നിര്യാണം രാജ്യത്തിനും അതിലുപരി ജമ്മു-കശ്മീരിലെ ജനങ്ങള്‍ക്കും സംഭവിച്ച തീരാ നഷ്ടമാണെന്ന് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി.
കശ്മീര്‍: അടല്‍ ബിഹാരി വാജ്‌പേയിയുടെ നിര്യാണം രാജ്യത്തിനും അതിലുപരി ജമ്മു-കശ്മീരിലെ ജനങ്ങള്‍ക്കും സംഭവിച്ച തീരാ നഷ്ടമാണെന്ന് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി.
അദ്ദേഹം ജമ്മു-കശ്മീരിലെ ജനങ്ങളുടെ വേദന മനസിലാക്കിയിരുന്നു. അധികാരത്തിലിരുന്നപ്പോള്‍, അദ്ദേഹത്തിന്‍റെ ദൃഢനിശ്ചയം, പ്രതിബദ്ധത, ധൈര്യം എന്നിവ എടുത്തു പറയേണ്ടതാണ്. കശ്മീരിലെ ജനങ്ങളുടെ ഹൃദയങ്ങളെ കീഴടക്കാന്‍ അദ്ദേഹം എപ്പോഴും ശ്രമിച്ചുവെന്നും മെഹ്ബൂബ പറഞ്ഞു.
വാജ്‌പേയിയുടെ ശവസംസ്‌കാരച്ചടങ്ങുകളില്‍ എല്ലാ പാര്‍ട്ടി നേതാക്കളോടും പങ്കെടുക്കണമെന്ന് മെഹ്ബൂബ നിര്‍ദേശിച്ചിട്ടുണ്ട്. പിഡിപി നേതൃനിരയിലുള്ള 30 അംഗ സംഘമാണ് ഇതിനായി ഡല്‍ഹിയിലെത്തിച്ചേര്‍ന്നിരുന്നു.