Vande Bharat Express Accident: രാജ്യത്തിന്‍റെ അഭിമാനമായി ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ട്രെയിനിന്‍റെ  മുന്‍വശം തകര്‍ന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ട്രെയിന്‍ കടന്നുപോകുന്ന അവസരത്തില്‍ ഒരുകൂട്ടം എരുമകള്‍ ട്രാക്ക് മുറിച്ചു കടന്നതാണ് അപകടത്തിന് കാരണം. മുംബൈയിൽ നിന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.  അപകടത്തില്‍പ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഗാന്ധിനഗറിനും മുംബൈയ്ക്കുമിടയിലാണ് ഓടുന്നത്. 


Also Read:  Delhi Air Pollution: ദസറ കഴിഞ്ഞതോടെ ഡൽഹിയില്‍ വായു മലിനീകരണം കൂടുന്നു 


ഏകദേശം  11: 15 നാണ് പഞ്ഞുവന്ന വന്ദേ ഭാരത് എക്സ്പ്രസ്  ട്രെയിൻ  ട്രാക്ക് മുറിച്ചു കടക്കുകയായിരുന്ന എരുമക്കൂട്ടത്തെ ഇടിച്ചത്.  വത്വ, മണിനഗർ സ്‌റ്റേഷനുകൾക്കിടയിലാണ് അപകടം നടന്നത്. അപകടത്തില്‍ നിരവധി എരുമകളും കൊല്ലപ്പെട്ടു. കൂടാതെ, ട്രെയിനിന്‍റെ  എഞ്ചിന്‍റെ  കുറച്ചുഭാഗം തകരുകയും ചെയ്തു.....!!  


ഏറെ കൊട്ടിഘോഷിച്ച് സെപ്റ്റംബര്‍ 30 നാണ് രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനിന് പ്രധാനമന്ത്രി മോദി പച്ചക്കൊടി കാട്ടിയത്. 


Also Read :   Vande Bharat Trains: പുത്തന്‍ ഫീച്ചറുകളുമായി വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലേയ്ക്ക്


ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്‌ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ. വിമാനത്തിൽ യാത്ര ചെയ്യുന്നതുപോലുള്ള അനുഭവം ഈ ട്രെയിൻ യാത്രക്കാർക്ക് നൽകുമെന്നാണ് പറയപ്പെടുന്നത്‌....!! 
"കവച സാങ്കേതികവിദ്യ: ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങൾ ഇതിലുണ്ട്. തദ്ദേശീയമായി നിർമ്മിച്ച കവച സാങ്കേതികവിദ്യ ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി തടയുന്നതിനാണ് സഹായകമാവുക. 


രാജ്യത്ത് ഇപ്പോള്‍ ആകെ മൂന്ന് വന്ദേ ഭാരത് ട്രെയിനാണ് സര്‍വീസ്  നടത്തുന്നത്.  മറ്റ് രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ ന്യൂഡൽഹി-വാരാണസി, ന്യൂഡൽഹി-ശ്രീമാതാ വൈഷ്ണോ ദേവി കത്ര എന്നിവയ്‌ക്കിടയിലാണ്  ഓടുന്നത്. 


ഇന്ത്യന്‍ റെയില്‍വേ  വന്ദേ ഭാരത് ട്രെയിനുമായി ബന്ധപ്പെട്ട് വന്‍ പദ്ധതിയാണ് നടപ്പാക്കുന്നത്.  2023 ആഗസ്റ്റ്‌ 15 ന് മുമ്പ് 75 വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലെത്തും എന്നാണ് റെയില്‍വേ നല്‍കുന്ന സൂചന....!! 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ