Delhi Air Pollution: ദസറ കഴിഞ്ഞതോടെ ഡൽഹിയില്‍ വായു മലിനീകരണം കൂടുന്നു

ഉത്സവകാലം എത്തിയതോടെ ആഘോഷ തിമിര്‍പ്പിലാണ് തലസ്ഥാന നഗരി. ദസറ ആഘോഷം ഡൽഹിയിലെ വായുവിന്‍റെ  ഗുണനിലവാരം കൂടുതല്‍ മോശമാക്കിയിരിയ്ക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Oct 6, 2022, 10:59 AM IST
  • CPCB കണക്കുകൾ പ്രകാരം ബുധനാഴ്ച ഡൽഹിയിലെ വായു ഗുണനിലവാര സൂചിക മോശം വിഭാഗത്തിലേക്ക് കടന്നു
Delhi Air Pollution: ദസറ കഴിഞ്ഞതോടെ ഡൽഹിയില്‍ വായു മലിനീകരണം കൂടുന്നു

New Delhi: ഉത്സവകാലം എത്തിയതോടെ ആഘോഷ തിമിര്‍പ്പിലാണ് തലസ്ഥാന നഗരി. ദസറ ആഘോഷം ഡൽഹിയിലെ വായുവിന്‍റെ  ഗുണനിലവാരം കൂടുതല്‍ മോശമാക്കിയിരിയ്ക്കുകയാണ്.

ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം കുറയുകയും കൂടുതല്‍ മോശമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്‍റെ (GRAP) ആദ്യ ഘട്ടത്തിലുള്ള നടപടികൾ ഉടനടി പ്രാബല്യത്തിൽ വരുത്താൻ ദേശീയ തലസ്ഥാന മേഖലയിലെ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

Also Readl: Vadakkencherry bus accident: വടക്കഞ്ചേരി ബസ് അപകടം: ടൂറിസ്റ്റ് ബസ് എത്തിയത് അമിത വേ​ഗതയിൽ; വേ​ഗത മണിക്കൂറിൽ 97.5 കിലോമീറ്റർ 

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ (CPCB) കണക്കുകൾ പ്രകാരം ബുധനാഴ്ച ഡൽഹിയിലെ വായു ഗുണനിലവാര സൂചിക മോശം വിഭാഗത്തിലേക്ക്  കടന്നതിനെത്തുടര്‍ന്നാണ്  ഈ തീരുമാനം. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്‍റെ  കണക്കനുസരിച്ച് വ്യാഴാഴ്ച രാവിലെ വായുവിന്‍റെ  ഗുണനിലവാരം മിതമായ വിഭാഗത്തിലും ഇന്ന് രാവിലെ 7 മണിക്ക് മണിക്കൂർ എയർ ഗുണനിലവാര സൂചിക  151 ആയിരുന്നു. 

Also Read:  ATM Rule: SBI ഉപയോക്താക്കള്‍ ശ്രദ്ധിക്കുക, PIN നമ്പര്‍ മാത്രം നല്‍കിയാല്‍ പണം ലഭിക്കില്ല

ഡൽഹിയിലെ വായുവിന്‍റെ  ഗുണനിലവാരം കുറയുകയും കൂടുതല്‍ മോശമാവുകയും ചെയ്ത സാഹചര്യത്തിൽ, ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്‍റെ (GRAP) സ്റ്റേജ്-1  പ്രകാരമുള്ള നടപടികൾ കർശനമായി നടപ്പിലാക്കാൻ ദേശീയ തലസ്ഥാന മേഖലയിലെ അധികാരികൾക്ക് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (CAQM) നിർദ്ദേശം നൽകിയിട്ടുണ്ട്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഈ മേഖലയിൽ വായു ഗുണനിലവാര പാരാമീറ്ററുകളിൽ പെട്ടെന്നുള്ള ഇടിവ് കണക്കിലെടുത്താണ് അടിയന്തിര നടപടിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്. 500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടക്കുന്ന എല്ലാ നിർമ്മാണ, പൊളിക്കൽ പ്രവർത്തനങ്ങളും ഉടൻ നിരോധിക്കുമെന്ന് CAQM ബുധനാഴ്ച പ്രഖ്യാപിച്ചു.  

GRAP എന്നത് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ചിരിയ്ക്കുന്ന നടപടികളുടെ ലിസ്റ്റ് ആണ്.  കെട്ടിട  നിർമാണ പ്രവർത്തനങ്ങൾ നിരോധിക്കുകയും ഡൽഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശനം നിരോധിക്കുകയും ചെയ്യുന്നത് ഇതില്‍പ്പെടുന്നു.  GRAP- ന്‍റെ ഘട്ടം 1-ന് കീഴിൽ 24 നടപടികളുണ്ട് , അവയിൽ മിക്കതും വായു മലിനീകരണം നിയന്ത്രിക്കുന്നതിന് നിലവിലുള്ള വിവിധ നടപടികൾ കർശനമായി നടപ്പിലാക്കുന്നതിന്  സംസ്ഥാനങ്ങൾക്കുള്ള നിർദ്ദേശങ്ങളാണ് .

യന്ത്രവത്കൃത  വൃത്തിയാക്കല്‍, റോഡുകളില്‍ വെള്ളം ചീറ്റിയ്ക്കുക, നിർമാണ സ്ഥലങ്ങളിൽ ആൻറി സ്മോഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുക, മാലിന്യങ്ങൾ തുറന്ന് കത്തിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം നടപ്പാക്കൽ, വാഹനങ്ങളുടെ PUC എന്നിവ ഉടനടി പ്രാബല്യത്തിൽ വരുന്ന നടപടികളിൽ ഉൾപ്പെടുന്നു.  മലിനീകരണ നിയന്ത്രണ ബോർഡുകൾ, തദ്ദേശ സ്ഥാപനങ്ങൾ, മറ്റ് ഏജൻസികൾ, ഗതാഗത വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ എന്നിവയാണ് ഈ നടപടികൾ നടപ്പിലാക്കേണ്ടത്. 

തലസ്ഥാനത്ത് പടക്ക നിരോധനം കർശനമായി നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതുക്കിയ GRAP-യിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട നടപടികളും ഉൾപ്പെടുന്നു. വാഹനങ്ങളുടെ എഞ്ചിനുകൾ ശരിയായി ട്യൂൺ ചെയ്യുക, ചുവന്ന ലൈറ്റുകൾ കത്തിച്ച് എഞ്ചിനുകൾ ഓഫ് ചെയ്യുക, PUC സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കുക, വാഹനങ്ങളിലെ ടയർ പ്രഷർ ശരിയായ രീതിയിൽ നിലനിർത്തുക, തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം തള്ളാതിരിക്കുക തുടങ്ങിയവ   ഇതില്‍പ്പെടുന്നു.  

ശീതകാലം അടുത്തതോടെ തലസ്ഥാനത്ത് വായു മലിനീകരണം വര്‍ദ്ധിക്കുന്നത് മുതിര്‍ന്ന പൗരന്‍മാര്‍ക്കും ആസ്ത രോഗികള്‍ക്കും കനത്ത വെല്ലുവിളിയാണ്... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News