New Delhi: രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍  ഉടന്‍ ട്രാക്കിലെത്തും..!! അഞ്ചാമത്തെ  ട്രെയിന്‍ ദക്ഷിണേന്ത്യയിലാണ് സര്‍വീസ് നടത്തുക.  


COMMERCIAL BREAK
SCROLL TO CONTINUE READING

നവംബര്‍ 10 ന് രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. ഈ ട്രെയിൻ ചെന്നൈ-ബെംഗളൂരു-മൈസൂരു വഴിയാണ് ഓടുക എന്നാണ് റിപ്പോര്‍ട്ട്‌. 


Also Read:  Vande Bharat Train: രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് ട്രെയിന്‍ ഹിമാചല്‍ പ്രദേശിന്‌..! 


രാജ്യത്ത് ഇതുവരെ 4 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ആദ്യം ട്രാക്കിലെത്തിയത്    ന്യൂഡൽഹി - വാരാണസി ട്രെയിനാണ്. ശേഷം  ന്യൂഡൽഹി-ശ്രീമാതാ വൈഷ്ണോ ദേവി കത്ര ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു.  പിന്നീട്   ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് മുംബൈയിലേയ്ക്കുള്ള ട്രെയിന്‍ ആരംഭിച്ചു. ഏറ്റവും ഒടുവില്‍ നാലാമതായി  ഹിമാചല്‍ പ്രദേശിലെ ഉണയിലെയ്ക്കുള്ള ട്രെയിന്‍ ആരംഭിച്ചു. നവംബര്‍ 13 നാണ്  ഈ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. 


Also Read:  Vande Bharat Train: രാജ്യത്തിന്‍റെ മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിൻ എത്തി, പച്ചക്കൊടി കാട്ടി പ്രധാനമന്ത്രി മോദി 


 


 


നൂതന സൗകര്യങ്ങളോടെയാണ്  വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ നിര്‍മ്മിച്ചിരിയ്ക്കുന്നത്. ഈ ട്രെയിനുകള്‍ക്ക്   വളരെ പെട്ടെന്ന്  ഉയർന്ന വേഗത കൈവരിക്കാനുള്ള സംവിധാനമുണ്ട്.  അതിനാല്‍, യാത്രാ സമയം 25% മുതൽ 45% വരെ കുറയ്ക്കാനും സാധിക്കും. 


2019ലാണ് പ്രധാനമന്ത്രി നരേന്ദ്ര  മോദി ആദ്യമായി വന്ദേ ഭാരത് എക്‌സ്പ്രസ് അനാവരണം ചെയ്തത്.  ഡീസൽ ലാഭിക്കാനും വൈദ്യുതി ഉപയോഗം 30% കുറയ്ക്കാനും കഴിയുന്ന സ്വയം പ്രവർത്തിപ്പിക്കുന്ന എഞ്ചിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിലുള്ളത്.  


മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, വന്ദേ ഭാരത് എക്‌സ്‌പ്രസ് തീവണ്ടി പൂർണമായും ഇന്ത്യയിൽ തന്നെ നിർമ്മിച്ചതാണ്. ഫീച്ചറുകളുടെ ഭാഗമായി വന്ദേ ഭാരത് എക്‌സ്പ്രസിന് ഓട്ടോമാറ്റിക് വാതിലുകളും എയർ കണ്ടീഷൻഡ് ചെയർ കാർ കോച്ചുകളും 180 ഡിഗ്രി വരെ തിരിയാൻ കഴിയുന്ന റിവോൾവിംഗ് ചെയറും ഉണ്ട്.  ട്രെയിൻ 18 എന്നും വന്ദേ ഭാരത് എക്‌സ്പ്രസ്  അറിയപ്പെടുന്നു. 


ഇന്ത്യന്‍ റെയില്‍വേ  വന്ദേ ഭാരത് ട്രെയിനുമായി ബന്ധപ്പെട്ട് വന്‍ പദ്ധതിയാണ് നടപ്പാക്കി വരുന്നത്.  2023 ആഗസ്റ്റ്‌ 15 ന് മുമ്പ് 75 വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലെത്തും എന്നാണ് റെയില്‍വേ നല്‍കുന്ന സൂചന. ശേഷിക്കുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ നിർമ്മാണം എത്രയും വേഗം നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ആദ്യ രണ്ട്-മൂന്ന് മാസങ്ങളിൽ, എല്ലാ മാസവും 2-3 വന്ദേ ഭാരത് ട്രെയിനുകൾ അസംബിൾ ചെയ്യുമെന്നും തുടർന്ന് ഉത്പാദനം പ്രതിമാസം 6 മുതൽ 7 വരെ വർദ്ധിപ്പിക്കുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.