ബെംഗളൂരു: തിരഞ്ഞെടുപ്പ് ചൂടിലാണ് കർണ്ണാടകയിലെ ജനങ്ങൾ. ബിജെപിയും കോൺഗ്രസും ആഞ്ഞു പിടിച്ച പ്രചരണത്തിലാണ്. അതിനിടയിൽ പ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ ബി.ജെ.പിക്ക് അപ്രതീക്ഷിത പ്രഹരമാണ് കർണ്ണാടകത്തിൽ നിന്നും നേരിടേണ്ടി വന്നത്. വീരശൈവലിംഗായത്ത് ഫോറത്തിന്റെ പിന്തുണ കോൺഗ്രസിന്നെനാണ് പുതിയ വാർത്ത.  ലിംഗായത്തുകൾ കോൺഗ്രസിനുളള തങ്ങളുടെ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പരമ്പരാഗതമായി ബി.ജെ.പിയെ പിന്തുണക്കുന്ന വിഭാഗമാണ് വീരശൈവലിംഗായത്ത് ഫോറം. മുൻ ബി.ജെ.പി. നേതാക്കളായ ജഗദീഷ് ഷെട്ടാർ, ലക്ഷ്മൺ സാവദി തുടങ്ങിയ ലിംഗായത്ത് നേതാക്കൾ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബി.ജെ.പി. വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനു പുറകേയാണ് ഇപ്പോൾ കോൺഗ്രസിന് പരസ്യ പിന്തുണയറിയിച്ച് ഫോറം രമഗത്തെത്തിയിരിക്കുന്നത്. ഇവർക്ക് സീറ്റ് നിഷേധിച്ചതിന്റെ പേരിൽ നേരത്തെ തന്നെ ലിംഗായത്തുകൾ ബിജെപിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു. യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി ഒതുക്കി തീർത്തു, ജഗദീഷ് ഷെട്ടാർ, ലക്ഷ്മൺ സാവദി തുടങ്ങി ലിംഗായത്ത് വിഭാഗങ്ങൾക്കിടയിൽ സ്വധീനമുള്ള നേതാക്കൾക്ക് സീറ്റ് നൽകിയില്ല എന്നീ കാരണങ്ങളാൽ ഫോറം പൊതുവിൽ ബിജെപിയുമായി ഇടഞ്ഞിരിക്കുകയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ആവശ്യമുള്ളതുകൊണ്ടും മറ്റു മാർഗമില്ലാത്തതിനാലും യെദ്യൂരപ്പയെ ബിജെപി പ്രചാരണത്തിൽ മുന്നിൽ നിർത്തി. ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കെയാണ് ഇപ്പോൾ ഈ വീരശൈവലിംഗായത്ത് ഫോറത്തിന്റെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് പുറത്തുവന്നത്.


ALSO READ: ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച്‌ കർഷകർ ഡൽഹിയിലേക്ക്, അതീവ സുരക്ഷയിൽ ഡൽഹി


മധ്യ കർണാടക, ഉത്തര കർണാടക മേഖലയിൽ മികച്ച സ്വാധീനം ലിംഗായത്തുകൾക്കുണ്ട്. ചുരുങ്ങിയത് നാൽപതോളം സീറ്റുകളുടെ ഫലം നിർണയിക്കുന്നതിൽ ലിംഗായത്തുകൾ പ്രധാന പങ്കു വഹിക്കുന്നു. ഇത് കോൺഗ്രസിന് വലിയൊരു നേട്ടം തന്നെയാകും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അതേസമയം ഈ വിഷയത്തെ ബിജെപി അത്ര നിസ്സാരമായി തള്ളി കളയില്ല എന്നതും വാസ്തവം. യെദ്യൂരപ്പയെ മുൻനിർത്തി പ്രതിരോധം തീർക്കാനായിരിക്കും ബി.ജെ.പി. ശ്രമം. കർണ്ണാടകയിൽ മോദിയെ മുൻ നിർത്തിയും പ്രചാരണം കൊഴുക്കുന്നുണ്ട. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ മോദിയുടെ നീണ്ട റോഡ് ഷോ ഉണ്ടായിരുന്നു. ഇന്നും പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്നുണ്ട്. നഗരമണ്ഡലങ്ങളിൽ ഇതിലൂടെ നിർണായക സ്വാധീനം ഉണ്ടാക്കിയെടുക്കാം എന്നാണ് ബി.ജെ.പി.യുടെ ആലോചന.അതേസമയം ധ്രുവീകരണ മുൻനിർത്തിയുള്ള നീക്കങ്ങളും ബിജെപി നടത്തുന്നുണ്ട്. മോദി തന്നെ കഴിഞ്ഞ ദിവസം ബജ്രംഗ് ദൾ വികാരം ഉയർത്തി  അജണ്ട നിശ്ചയിച്ചിരുന്നു.


അതിനൊപ്പം കേരളത്തിൽ വിവാദമായി മാറികൊണ്ടിരിക്കുന്ന സിനിമയായ ദെ കേരള സ്റ്റോറിക്ക് അനുകൂല നിലപാടും സ്വീകരകരിച്ചിരുന്നു. അഭ്യസ്ഥ വിദ്യരും ബുദ്ധിമാന്മാരുമുള്ള കേരളമെന്ന സംസ്ഥാനത്ത് എങ്ങനെ ഭീകതവാത ​ഗൂഡാലോചന നടക്കുന്നു എന്ന് തുറന്നു കാണിക്കുന്ന സിനിമയാണ് ദെ കേരള സ്റ്റോറി എന്നാണ് സിനിമയെ പരാമർശിച്ച് കൊണ്ട് മോദി പറഞ്ഞത്. ഈ സിനിമയെ കോൺ​ഗ്രസ് അനാവശ്യമായി എതിർക്കുകയാണെന്നും. കോൺഗ്രസ്  വോട്ട് ബാങ്കിന് വേണ്ടി തീവ്രവാദത്തെ മറയാക്കിയെന്നും മോദി ആരോപിച്ചു. അങ്ങനെയുള്ള ഒരു പാർട്ടിക്ക് എന്നെങ്കിലും കർണാടകയെ രക്ഷിക്കാൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോ? ഭീകരാന്തരീക്ഷത്തിൽ ഇവിടുത്തെ വ്യവസായവും ഐടി വ്യവസായവും കൃഷിയും മഹത്തായ സംസ്‌കാരവും തകരും എന്നൊക്കെയായിരുന്നു റോഡ് ഷോയ്ക്കിടെ മോദി കോൺ​ഗ്രസിനു നേരെ തിരിച്ചടിച്ചത്.


അതേസമയം  ശക്തമായ പ്രചാരണവുമായി കോൺഗ്രസും രംഗത്തുണ്ട്. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ അടക്കമുള്ളവർ കർണാടകയിൽ പ്രചാരണത്തിൽ സജീവമാണ്. സർവെകളിൽ ഏകപക്ഷീയമായി കോൺഗ്രസിന് അനുകൂലമെന്നത് കൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെയാണ് അവർ തിരഞ്ഞെടുപ്പിനെ കാണുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.