ഛത്തീസ്ഗഡ്: കോര്‍ബ ജില്ലയില്‍ കേന്ദ്രിയ വിദ്യാലയത്തിലെ കുട്ടികളുമായി വന്ന മിനി ബസ്‌ പാലത്തില്‍ നിന്ന് താഴേക്കു വീണു. മുപ്പതടി താഴ്ചയില്‍ ചതുപ്പിലേക്കാണ് ബസ് വീണത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മിനിബസ്സിനകത്തുണ്ടായിരുന്ന പതിനഞ്ച് കുട്ടികള്‍ക്കും പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


അശ്രദ്ധമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കോര്‍ബ കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളാണ് ബസിലുണ്ടായിരുന്നത്. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. തലകീഴായി വീണ ബസിന്‍റെ മുകള്‍ഭാഗം ചെളിയില്‍ മുങ്ങിയിരുന്നു. അപകടത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.