15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന് നിരക്ക് കൂട്ടി കേന്ദ്രം. ഏപ്രിൽ ഒന്ന് മുതൽ നിരക്ക് കൂടുമെന്നും ചെലവ് എട്ടിരട്ടി വരെ വർദ്ധിക്കുമെന്നും റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ ഉത്തരവ് വ്യക്തമാക്കുന്നു. അടുത്ത മാസം മുതൽ, 15 വർഷം പഴക്കമുള്ള എല്ലാ കാറുകളുടെയും രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ചെലവ് 5,000 രൂപയാകും. നിലവിലെ നിരക്ക് 600 രൂപയിൽ നിന്ന് ഏകദേശം എട്ട് മടങ്ങ് കൂടുതലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുചക്രവാഹനങ്ങൾക്ക് ഈ നിരക്ക് 300 രൂപയിൽ നിന്ന് 1000 രൂപയാകും. ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 15,000 രൂപയ്ക്ക് പകരം 40,000 രൂപയാകും. എന്നാൽ മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് പെട്രോൾ, ഡീസൽ വാഹനങ്ങൾ യഥാക്രമം 15 വർഷത്തിനും 10 വർഷത്തിനും ശേഷം രജിസ്ട്രേഷൻ റദ്ദാക്കിയതായി കണക്കാക്കുന്ന, ദേശീയ തലസ്ഥാന മേഖലയിൽ (എൻ‌സി‌ആർ) രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ഈ പുതിയ നിരക്കുകൾ ബാധകമല്ല. 


സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന് കാലതാമസം വന്നാൽ പ്രതിമാസം 300 രൂപ അധികമായി നൽകണം. വാണിജ്യ വാഹനങ്ങൾക്ക് പ്രതിമാസം 500 രൂപയാണ് പിഴ. കൂടാതെ 15 വർഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങൾ അഞ്ച് വർഷം കൂടുമ്പോൾ പുതുക്കുന്നതിന് അപേക്ഷിക്കണമെന്നും പുതിയ ചട്ടം നിർദേശിക്കുന്നു.


ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 15 വർഷത്തിലധികം പഴക്കമുള്ള 12 ദശലക്ഷം വാഹനങ്ങളാണ് ഇന്ത്യയിൽ നിർത്തലാക്കാനുള്ളത്. സ്ക്രാപ്പ് ചെയ്യുന്നതിനുള്ള അപേക്ഷകൾ ഡിജിറ്റലായി സമർപ്പിക്കാം. രാജ്യത്ത് എവിടെനിന്നും ഇത് ആക്‌സസ് ചെയ്യാനും സാധിക്കും. ദേശീയ ഹരിത ട്രൈബ്യൂണലും (എൻജിടി) സുപ്രീം കോടതിയും യഥാക്രമം 2015ലും 2018ലും 10 വർഷത്തിലധികം പഴക്കമുള്ള രജിസ്റ്റർ ചെയ്ത ഡീസൽ വാഹനങ്ങളും 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും എൻസിആറിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് വിധിച്ചതിന് പിന്നാലെയാണ് സർക്കാർ നീക്കം. 


ഏപ്രിൽ മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുടെ വില ടാക്സികൾക്ക് 1,000 രൂപയിൽ നിന്ന് 7,000 രൂപയായും ബസുകൾക്കും ട്രക്കുകൾക്കും 1,500 ൽ നിന്ന് 12,500 രൂപയായും ഉയരും. എട്ട് വർഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.