വെല്ലൂര്‍: തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭ മണ്ഡലത്തിലെ പോളിംഗ് തുടങ്ങി. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പോളിംഗ്.


തിരഞ്ഞെടുപ്പ് വേളയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ സ​ഹാ​യി​യു​ടെ പ​ക്ക​ല്‍​നി​ന്ന് വ​ന്‍ തു​ക പി​ടി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഏ​പ്രി​ലി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന വോ​ട്ടെ​ടു​പ്പ് റ​ദ്ദാ​ക്കി ഓ​ഗ​സ്റ്റി​ലേ​ക്ക് മാ​റ്റി​യ​ത്. 


മൂ​ന്നു വ​നി​ത​ക​ള്‍ ഉ​ള്‍​പ്പെ​ടെ 28 സ്ഥാ​നാ​ര്‍​ഥി​കളാണ് തിരഞ്ഞെടുപ്പില്‍ ജ​ന​വി​ധി തേ​ടു​ന്ന​ത്. ജാ​തി​യും മ​ത​വു​മെ​ല്ലാം വന്‍ സ്വാധീ​നമാവുന്ന മ​ണ്ഡ​ല​ത്തി​ല്‍ എ​ഡി​എം​കെ​യു​ടെ എ. ​സി. ​ഷ​ണ്‍​മു​ഖവും ഡി​എം​കെ സ്ഥാ​നാ​ര്‍​ഥി ക​തി​ര്‍ ആ​ന​ന്ദും ത​മ്മി​ലാ​ണു പ്ര​ധാ​ന മത്സരം. 


ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒന്നൊഴികെ എല്ലായിടത്തും പരാജയപ്പെട്ട അണ്ണാഡിഎംകെയ്ക്ക് വെല്ലൂരിൽ അഭിമാന പോരാട്ടമാണ്. 


വോ​ട്ടെ​ണ്ണ​ല്‍ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.