വെല്ലൂര്‍: തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭ മണ്ഡലത്തില്‍ ഡി​എം​കെ സ്ഥാ​നാ​ര്‍​ഥി ക​തി​ര്‍ ആ​ന​ന്ദ്‌ വിജയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യ സ്ഥാനാര്‍ഥികളായ എ​ഡി​എം​കെ​യു​ടെ എ. ​സി. ​ഷ​ണ്‍​മു​ഖവും ഡി​എം​കെ സ്ഥാ​നാ​ര്‍​ഥി ക​തി​ര്‍ ആ​ന​ന്ദും ത​മ്മി​ല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തില്‍ നടന്നത്. 


8,141 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഡി​എം​കെ സ്ഥാ​നാ​ര്‍​ഥി ക​തി​ര്‍ ആ​ന​ന്ദ്‌ വിജയിച്ചത്. 


ഡി​എം​കെ സ്ഥാ​നാ​ര്‍​ഥി ക​തി​ര്‍ ആ​ന​ന്ദ് ‌485,340 വോട്ടുകള്‍ നേടിയപ്പോള്‍ എ​ഡി​എം​കെ​യു​ടെ എ. ​സി. ​ഷ​ണ്‍​മു​ഖ൦ 4,77,199 വോട്ടുകള്‍ നേടി. 


കഴിഞ്ഞ 5നാണ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. മൂ​ന്നു വ​നി​ത​ക​ള്‍ ഉ​ള്‍​പ്പെ​ടെ 28 സ്ഥാ​നാ​ര്‍​ഥി​കളാണ് തിരഞ്ഞെടുപ്പില്‍ ജ​ന​വി​ധി തേടിയത്. ജാ​തി​യും മ​ത​വുമെ​ല്ലാം വന്‍ സ്വാധീ​നമാവുന്ന മ​ണ്ഡ​ല​ത്തി​ല്‍ എ​ഡി​എം​കെ​യു​ടെ എ. ​സി. ​ഷ​ണ്‍​മു​ഖവും ഡി​എം​കെ സ്ഥാ​നാ​ര്‍​ഥി ക​തി​ര്‍ ആ​ന​ന്ദും ത​മ്മി​ലായിരുന്നു പ്ര​ധാ​ന മത്സരം. 


കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് വേളയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ സ​ഹാ​യി​യു​ടെ പ​ക്ക​ല്‍​നി​ന്ന് വ​ന്‍ തു​ക പി​ടി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഏ​പ്രി​ലി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന വോ​ട്ടെ​ടു​പ്പ് റ​ദ്ദാ​ക്കി ഓ​ഗ​സ്റ്റി​ലേ​ക്ക് മാ​റ്റി​യ​ത്. 


രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.