വെങ്കയ്യ നായിഡു ഇന്ന് ഉപരാഷ്ട്രപതിയായി സ്ഥാനമേല്‍ക്കും
രാജ്യത്തിന്‍റെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.
68 കാരനായ മുന്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിയേക്കാള്‍ ഇരട്ടിയിലേറെ വോട്ടുകള്‍ നേടിയാണ് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. വെങ്കയ്യക്ക് 516 വോട്ടുകളും ഗോപാല്‍ കൃഷ്ണക്ക് 244 വോട്ടുകളും ലഭിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വ്വാഹക സമിതി അംഗം ഒ.രാജഗോപാല്‍ എംഎല്‍എ, ദേശീയ സമിതി അംഗം അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള എന്നിവര്‍ കേരളത്തില്‍നിന്നും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, തമിഴ്‌നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമി, മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ ചടങ്ങിനെത്തും. .
എന്നാല്‍ രാജ്യത്തെ മുസ്‌ലിംങ്ങള്‍ക്കിടയില്‍ ആധിയും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്നുവെന്ന ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ പരാമര്‍ശത്തിനു മറുപടിയുമായി നിയുക്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മതേതരത്വത്തിന്‍റെ മികച്ച മാതൃകയാണ് ഇന്ത്യയെന്നും വെങ്കയ്യനായിഡു പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമാണ്. ന്യൂനപക്ഷങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു. ഇന്ത്യ പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ തത്വത്തിലാണു മുന്നോട്ടു നീങ്ങുന്നത്. എന്നാല്‍ ചിലർ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും നിയുക്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ട.