VCയെ തുടരാന്‍ അനുവദിക്കരുത്, മുരളി മനോഹര്‍ ജോഷി
JNU വിദ്യാര്‍ഥി സമരത്തില്‍ BJP യില്‍ നിന്നും വേറിട്ട ശബ്ദം. JNU സര്‍വ്വകലാശാല VC M ജഗദേഷ് കുമാറിനെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്ന് മുതിര്‍ന്ന BJP നേതാവ് മുരളി മനോഹര്‍ ജോഷി.
ന്യൂഡല്‍ഹി: JNU വിദ്യാര്‍ഥി സമരത്തില്‍ BJP യില്‍ നിന്നും വേറിട്ട ശബ്ദം. JNU സര്‍വ്വകലാശാല VC M ജഗദേഷ് കുമാറിനെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്ന് മുതിര്‍ന്ന BJP നേതാവ് മുരളി മനോഹര്‍ ജോഷി.
VCയുടെ മനോഭാവം ശരിയല്ല, ഇത്തരത്തിലുള്ള ഒരു വൈസ് ചാന്‍സലര്‍ ആ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും മുരളി മനോഹര്‍ ജോഷി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്.
അടുത്തകാലത്ത് പാര്‍ട്ടി വിഷയങ്ങളില്‍ അദ്ദേഹം ഇടപെടുന്നില്ല, എങ്കിലും, JNU വിഷയത്തില്‍ അദ്ദേഹം കൈക്കൊണ്ട നിലപാട് ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്. JNU വിഷയത്തില്‍ രസ്യമായി നിലപാടെടുക്കുന്ന ആദ്യ മുതിര്‍ന്ന ബിജെപി നേതാവാണ് മുരളി മനോഹര്‍ ജോഷി.
വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ഫീസ് പ്രശ്നം പരിഹരിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും VC നടപടി എടുത്തില്ല. സര്‍ക്കാര്‍ നിര്‍ദേശം അവഗണിക്കുന്ന VCയെ പദവിയില്‍നിന്നും നീക്കം ചെയ്യണമെന്നാണ് ജോഷി ആവശ്യപ്പെട്ടിരിക്കുന്നത്.
ഫീസ് പ്രശ്നം പരിഹരിക്കുന്നതിന് വിവേകപൂര്‍വമായ സൂത്രവാക്യങ്ങള്‍ നടപ്പിലാക്കാന്‍ MHRD മന്ത്രാലയം JNU VCക്ക് രണ്ടുതവണ നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, ഈ വിഷയത്തില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും കാണാനും അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയതാണ്. സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാന്‍ വഴങ്ങാതെ VC തന്‍റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഈ മനോഭാവം ദൗര്‍ഭാഗ്യകരമാണ്. തന്‍റെ അഭിപ്രായത്തില്‍, ഇത്തരമൊരു VCയെ ഈ പദവിയില്‍ തുടരാന്‍ അനുവദിക്കരുത്, ജോഷി ട്വീറ്റ് ചെയ്തു.
MHRD പ്രതിനിധിയുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് JNU വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയതിനു പിന്നാലെയാണ് ജോഷി പിന്തുണയുമായി രംഗത്തെത്തിയത്. വിസി രാജിവയ്ക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
മാര്‍ച്ച് പോലീസ് തടയുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.