ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കോവിഡ് മുക്തനായി
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു (Venkaiah Naidu)വിന്‍റെ കോവിഡ് പരിശോധാ ഫലം നെഗറ്റീവ്.
New Delhi: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു (Venkaiah Naidu)വിന്‍റെ കോവിഡ് പരിശോധാ ഫലം നെഗറ്റീവ്.
ഡല്‍ഹി എയിംസ് ആശുപത്രിയുടെ RT-PCR ടെസ്റ്റ് വഴിയാണ് രോഗം ഭേദമായതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് ഉപരാഷ്ട്രപതിയ്ക്ക് കോവിഡ് (COVID-19) സ്ഥിരീകരിച്ചത്.
പ്രത്യേക കോവിഡ് ലക്ഷണങ്ങള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ അദ്ദേഹം വീട്ടില്‍തന്നെ നിരീക്ഷണത്തില്‍ കഴിയുകയിരുന്നു.
Also read: സംസ്ഥാനത്ത് 5930 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 7839 പേർ
അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. 66,732 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 71,20,539 ആയി. 816 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
Also read: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്
ഇതുവരെ 1,09,150 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 1.53 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. നിലവില്‍ 8,61,853 പേര്‍ ചികിത്സയിലുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കുകള്‍ പറയുന്നു.