പ്രാചീനകാലം മുതൽ നിലനിൽക്കുന്ന പോരാണ് അമ്മായിഅമ്മ മരുമകൾ തമ്മിൽ. എല്ലായിടത്തും ഇല്ലെങ്കിലും പലകുടുംബങ്ങളിലും ഇതിപ്പോഴും തുടരുകയാണ്. ആദ്യ കാലങ്ങളിൽ വീടിനുള്ളിൽ നടക്കുന്ന ഇത്തരം പോരുകൾ ഒന്നും അധികം പുറം ലോകത്ത്  എത്താറില്ല. അയൽപക്കത്തും ബന്ധുവീടുകളിലും മാത്രമായി ഈ പ്രശ്നങ്ങൾ ഒതുങ്ങി. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി പല വീടുകളിലേയും പ്രശ്നങ്ങൾ ലൈവായി ലോകം മൊത്തം കാണുന്ന സാഹചര്യമാണ്. അത്തരത്തിൽ എത്രയോ അമ്മായി അമ്മ മരുകൾ തമ്മിലുള്ള സംഘർഷത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇതിനകം പ്രചരിച്ചിട്ടുണ്ട്. അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടന്നിരിക്കുന്നത് ​ഗുജറാത്തിലെ സൂററ്റിലാണ്. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വഴക്കാണ് അവസാനം കൈവിട്ട് പോവുകയും കയ്യാങ്കളിയിൽ എത്തിച്ചേരുകയും ചെയ്തത്. വീഡിയോയിൽ ഒരു വയസായ ആൾ വഴക്കിൽ ഇടപെടാൻ ശ്രമിക്കുകയും അമ്മായിഅമ്മയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതും കാണാം. അത് അവരുടെ ഭർത്താവാണ് എന്നാണ് അനുമാനം. എന്നാൽ, അയാളുടെ ഇടപെടലുകൾ ഒന്നും ഇവർ തമ്മിലുള്ള തർക്കം പരിഹരിക്കാൻ സാധിക്കുന്നില്ല. 



വീഡിയോയുടെ പശ്ചാത്തലത്തിൽ ആറോ ഏഴോ വയസ് പ്രായം വരുന്ന ഒരു പെൺകുട്ടിയെയും കാണാം. ഭയം കൊണ്ടായിരിക്കാം പെൺകുട്ടി പതിയെ അവിടെ നിന്നും മാറി പോകുന്നതായി കാണാം. മരുമകളായ സ്ത്രീ അതിക്രൂരമായിട്ടാണ് പ്രായമായ സ്ത്രീയെ അക്രമിക്കുന്നത്. അവരെ വല്ലാതെ ഉപദ്രവിക്കുന്നതും മുഖത്തൊക്കെ കടിക്കുന്നതും എല്ലാം വീഡിയോയിൽ ‌കാണാം. മുഖത്ത് കടിച്ചതിന്റെ പാടുകളും കാണിക്കുന്നുണ്ട് വീഡിയോയുടെ അവസാനം. 


ALSO READ: സിങ്കപ്പെണ്ണുങ്ങൾ...അപമര്യാദയായി പെരുമാറിയ യുവാവിനെ നടുറോഡിലിട്ടുരുട്ടി സഹോദരിമാർ, വീഡിയോ


 സ്വത്തിന്റെ കാരണം പറഞ്ഞ് മരുമകൾ പ്രായമായ അമ്മായിഅമ്മയെ അടിക്കുകയും കടിക്കുകയും ചെയ്യുന്നു. അവൾക്കെതിരെ നടപടി എടുക്കണം എന്നും കാപ്ഷനിൽ എഴുതിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് പ്രതികരിച്ചത്. ഇതുപോലെ തന്നെ തിരികെ മരുമകളോടും പെരുമാറണം എന്ന് നിരവധിപ്പേർ എഴുതി. ഈ വീഡിയോ കാണുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നും ചിലർ കുറിച്ചു. അതേ സമയം ആ വീട്ടിലുള്ള കുട്ടികളെ കുറിച്ചാണ് മറ്റ് ചിലർ ആശങ്ക പ്രകടിപ്പിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.