അഹമ്മദാബാദ്: മോശമായി പെരുമാറിയ യുവാവിനെ നടുറോട്ടിൽ മർദ്ദിച്ച് സഹോദരിമാർ. ഒഡീഷയിലെ ബെഹ്‌റാംപൂരിൽ ആണ് സംഭവം. വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. പെൺകുട്ടികൾ യുവാവിനെ മർദ്ധിക്കുന്നതിന്റെയും തർക്കിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വീഡിയയോയിൽ ആരോപണ വിധേയനായ യുവാവ് മർദ്ധനമേറ്റ് നടുറോട്ടിൽ കിടക്കുന്നതും ചുറ്റും ആളുകൾ കൂടി നിൽക്കുന്നതും കാണാം.
സംഭവം ഇങ്ങനെ...
വ്യാഴാഴ്‌ച രാവിലെ 6:45ന് സഹോദരിമാരിൽ ഇളയവളായ പെൺകുട്ടിയെ ഈ യുവാവ് നടുറോട്ടിൽ തടഞ്ഞു നിർത്തി. അയാളെ മറികടന്ന് പോകാൻ പെൺകുട്ടി പോകാൻ ശ്രമിച്ചപ്പോൾ യുവാവ് കൈയ്യിൽ കയറി പിടിക്കുകയും സമ്മാനം നൽകാനായി ശ്രമിക്കുകയും ചെയ്തു. അവൾ അത് സ്വീകരിക്കാൻ വിസമ്മതിച്ചപ്പോൾ അയാൾ സമ്മാനം അവളുടെ ബാഗിൽ വെച്ച് ബലമായി ചുംബിക്കുകയും പീഡിപ്പിക്കുവാനും ശ്രമിച്ചു. വീട്ടിലെത്തിയ പെൺകുട്ടി പിന്നീട് വല്ലാത്ത മാനസികാവസ്ഥയിലൂടെയാണ് കടന്നു പോയതെന്നാണ് മാതാപിതാക്കൾ പറയുന്നത്. അടുത്ത ദിവസം വീണ്ടും ഇയാളെ റോഡരികിൽ കണ്ടതോടെ പെൺകുട്ടികൾ ശക്തമായ രീതിയിൽ പ്രതികരിക്കുകയായിരുന്നു.
#Ahmedabad: 2 teen sisters confront a molester. They fought him off when the man tried to molest the school going girl. pic.twitter.com/yeGQCo49pK
— sanjana (she/her) (@sanjanausd08) June 24, 2023
സംഭവത്തിൽ കഗഡപീഠം പോലീസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകളും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്‌സോ) നിയമവും പ്രകാരവും കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. സിഐഡി (ക്രൈം) കണക്കുകൾ പ്രകാരം 2013 ജനുവരി 1 നും 2023 ഏപ്രിൽ 20 നും ഇടയിൽ അഹമ്മദാബാദ് നഗരത്തിൽ ആകെ 1,695 പെൺകുട്ടികൾ പീഡനത്തിനിരയായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...