ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസി​ഡന്റും രാജ്യസഭാം​ഗവുമായ പിടി ഉഷയ്ക്കെതിരെ വിമർശനവുമായി ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ട്. പാരീസ് ഒളിമ്പിക്സിൽ പിടി ഉഷയിൽ നിന്ന് തനിക്കൊരു സഹായവും ലഭിച്ചില്ലെന്നും ആശുപത്രിയിൽ വന്ന് ഒരു ഫോട്ടോ എടുക്കുക മാത്രമാണ് അവ‍ർ ചെയ്തതെന്നും വിനേഷ് കുറ്റപ്പെടുത്തി. ഒരു  പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അയോ​ഗ്യയാക്കപ്പട്ട സമയത്ത് പിടി ഉഷയിൽ നിന്നോ കേന്ദ്ര സർക്കാരിൽ നിന്നോ ഒരു പിന്തുണയും ലഭിച്ചില്ല. ആശുപത്രിയിൽ വന്നു. ഫോട്ടോ എടുത്തിട്ട് ആശ്വസിപ്പിക്ക കൂടി ചെയ്യാതെ മടങ്ങി. അനുമതി ഇല്ലാതെ ഫോട്ടോ പങ്കുവെച്ചു. മെ‍‍ഡലിന് വേണ്ടിയുള്ള നിയമ പോരാട്ടം നടത്തിയത് ഒറ്റയ്ക്കാണ്. എല്ലായിടത്തും രാഷ്ട്രീയം മാത്രമാണെന്നും വിനേഷ് കൂട്ടിച്ചേർത്തു. 


Read Also: ചതി സിനിമയിൽ നിന്നോ? ലൈംഗികാരോപണത്തിൽ ഗൂഢാലോചന നടന്നതായി സംശയം, ക്രൈംബ്രാഞ്ചിന് പരാതി നൽകി നിവിൻ പോളി


'എന്ത് പിന്തുണയാണ് അവിടെ ലഭിച്ചതെന്ന് എനിക്കറിയില്ല. പി.ടി. ഉഷ മാഡം എന്നെ ആശുപത്രിയിൽ സന്ദർശിച്ചു. ഒരു ഫോട്ടോ ക്ലിക്കുചെയ്‌തു. നിങ്ങൾ പറഞ്ഞത് പോലെ, രാഷ്ട്രീയത്തിൽ അടഞ്ഞ വാതിലുകൾക്ക് പിന്നിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അതുപോലെ തന്നെ അവിടെയും രാഷ്ട്രീയം സംഭവിച്ചു. അതാണ് എൻ്റെ ഹൃദയം തകർത്തത്, ഗുസ്തി ഉപേക്ഷിക്കരുത് എന്ന് പലരും എന്നോട് പറയുന്നുണ്ട്. പക്ഷേ ഞാൻ എന്തിന് വേണ്ടിയാണ് അത് തുടരേണ്ടത്? എല്ലായിടത്തും രാഷ്ട്രീയം മാത്രമാണ്' വിനേഷ് പ്രതികരിച്ചു.


'നിങ്ങൾ ഒരു ആശുപത്രി കിടക്കയിലാണ്, പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല, ജീവിതത്തിലെ ഏറ്റവും മോശം ഘട്ടങ്ങളിലൊന്നിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നത്. ആ സ്ഥലത്ത്, നിങ്ങൾ എന്നോടൊപ്പം നിൽക്കുന്നുവെന്ന് എല്ലാവരെയും കാണിക്കാൻ, ഒരു ഫോട്ടോ എടുത്തു. എന്നിട്ട് അനുമതിയില്ലാതെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു, അങ്ങനെയല്ല നിങ്ങൾ എന്നെ പിന്തുണയ്ക്കേണ്ടത്' പിടി ഉഷയെ വിമർശിച്ച് വിനേഷ് വ്യക്തമാക്കി.


മെഡൽ നഷ്ടത്തിന് പിന്നാലെ നിർജ്ജലീകരണത്തെ തുടർന്നാണ് വിനേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തി താരത്തെ ആശ്വസിപ്പിക്കുന്നതിന്റെ ചിത്രം പിടി ഉഷ സമൂഹ മാധ്യമത്തിൽ പങ്കു വച്ചിരുന്നു.


അതേസമയം ​ഗുസ്തി ഉപേക്ഷിച്ച് താരം രാഷ്ട്രീയത്തിൽ പ്രവേശിച്ചു. റെയിൽവേയിലെ ജോലി രാജിവച്ചാണ്  വിനേഷ് ഫോ​ഗട്ടും ബജ്‌രംഗ് പുനിയയും കോൺ​ഗ്രസ് പാർട്ടിയിൽ ചേർന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.