Nivin Pauly: ചതി സിനിമയിൽ നിന്നോ? ലൈംഗികാരോപണത്തിൽ ഗൂഢാലോചന നടന്നതായി സംശയം, ക്രൈംബ്രാഞ്ചിന് പരാതി നൽകി നിവിൻ പോളി

ആരോപണത്തിൽ ഗൂഢാലോചന ഉണ്ടെന്നും സിനിമാ മേഖലയിൽ നിന്നുള്ളവർ ഇതിന് പിന്നിലുണ്ടെന്ന് സംശയമുള്ളതായും ക്രൈംബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 11, 2024, 10:35 AM IST
  • ലൈം​ഗികാരോപണത്തിൽ പിന്നിൽ സിനിമയിൽ നിന്നുള്ളവരെന്ന സംശയം പ്രകടിപ്പിച്ച് നിവിൻ പോളി
  • ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിടേത്തി എഡിജിപിക്ക് പരാതി കൈമാറി
  • പരാതി എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യം
Nivin Pauly: ചതി സിനിമയിൽ നിന്നോ?  ലൈംഗികാരോപണത്തിൽ ഗൂഢാലോചന നടന്നതായി സംശയം, ക്രൈംബ്രാഞ്ചിന് പരാതി നൽകി നിവിൻ പോളി

തനിക്കെതിരായ ലൈം​ഗികാരോപണത്തിൽ ​ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി. താൻ നിരപരാധിയാണെന്നും സിനിമാ മേഖലയിൽ നിന്നുള്ളവരാണ് കേസിന് പിന്നിലെന്ന  സംശയം ഉള്ളതായും നിവിൻ പറഞ്ഞു. ഗൂഢാലോചന സംശയിച്ച് ക്രൈംബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിലാണ് ഇക്കാര്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് എഡിജിപി എച്ച്.വൈങ്കിടേഷിന് പരാതി കൈമാറിയത്. പീഡന പരാതി കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നിൽ ചതി ഉണ്ടെന്നും നിവിൻ പറയുന്നു. പീഡന പരാതിയിൽ വിശദമായ അന്വേഷണം വേണം. പരാതി എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ചാണ് അന്വേഷണം വേണ്ടത്. ഗുരുതരമായ ഗൂഢാലോചന നടന്നിട്ടുണ്ട്. സിനിമാ മേഖലയിൽ ഉള്ളവരാണ് ഇതിന് പിന്നിലെന്ന സംശയമുള്ളതായും പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.

അവസരം വാഗ്ദാനം ചെയ്ത് ഡിസംബര്‍ 14,15,16 തീയതികളില്‍ ഗൾഫിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി പറഞ്ഞത്. യുവതിയുടെ പരാതിയിൽ ആറ് പേർക്കെതിരെ പോലീസ് കേസ് എടുത്തു. കേസിലെ ആറാം പ്രതിയാണ് നിവിൻ പോളി. എന്നാൽ ആരോപണം ഉന്നയിച്ച അന്ന് തന്നെ പരാതി വ്യാജമാണെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും നിവിൻ അറിയിച്ചു.

പിന്നാലെ വിനീത് ശ്രീനിവാസൻ, പാർവതി കൃഷ്ണ, ഭഗത് മാനുവൽ തുടങ്ങിയവർ പരാതിക്കാരി ഉന്നയിച്ച തീയതികളിൽ നിവിൻ കേരളത്തിലായിരുന്നതിന്റെ തെളിവുകളുമായി രംഗത്ത് എത്തി. എന്നാൽ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായും തീയതികൾ ഉറക്കപിച്ചിൽ പറഞ്ഞതാണെന്നുമാണ് പരാതിക്കാരിയുടെ വാദം. ആരോപണത്തിൽ നിവിൻ ഇമെയിൽ വഴി ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന് നടൻ പരാതി നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News