Haryana Election 2024: വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു; ഹരിയാന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകും
Vinesh Phogat And Bajrang Punia: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തി ഇരുവരും ഖാർഗെയുമായും കെസി വേണുഗോപാലുമായും ചർച്ച നടത്തിയ ശേഷമാണ് പാർട്ടി പ്രവേശനം.
ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു. റെയിൽവേയിലെ ജോലി രാജിവച്ചാണ് ഇരുവരും കോൺഗ്രസിൽ ചേർന്നത്. ഹരിയാന തെരഞ്ഞെടുപ്പിൽ മത്സരിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തി ഇരുവരും ഖാർഗെയുമായി ചർച്ച നടത്തിയിരുന്നു. ഖാർഗെയുമായും കെസി വേണുഗോപാലുമായും ചർച്ച നടത്തിയ ശേഷമാണ് ഇരുവരുടെയും പാർട്ടി പ്രവേശനം.
എഐസിസി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. രാജ്യത്ത് നടക്കുന്ന വലിയ ചലനങ്ങളുടെ തുടക്കമാണ് വിനേഷ് ഫോഗട്ടിന്റെയും ബജ്‌രംഗ് പുനിയയുടെയും കോൺഗ്രസ് പ്രവേശനമെന്നും ഏത് പാർട്ടിയെയാണ് വിശ്വസിക്കാൻ കഴിയുന്നതെന്ന് ഇരുവർക്കും തങ്ങളുടെ അനുഭവങ്ങളിലൂടെ അറിയാമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
എന്നാൽ, വിനേഷ് ഫോഗട്ടിന്റെയും ബജ്‌രംഗ് പുനിയയുടെയും രാഷ്ട്രീയ പ്രവേശനത്തിൽ ഗുസ്തി താരങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് വിവരം. ഇരുവരുടെയും വ്യക്തിപരമായ തീരുമാനമാണെന്ന് വിനേഷ് ഫോഗട്ടിൻ്റെയും ബജ്‌രംഗ് പുനിയയുടെയും രാഷ്ട്രിയ പ്രവേശനത്തിൽ സാക്ഷി മാലിക് പ്രതികരിച്ചു.
ALSO READ: തീരുമാനം വ്യക്തിപരം; കായിക താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിൽ വിയോജിപ്പുമായി സാക്ഷി മാലിക്
ഇത്തരത്തിലുള്ള വാഗ്ദാനങ്ങൾ ഒരുപാട് വരുമെന്നും തനിക്കും അത്തരത്തിൽ അവസരങ്ങൾ നൽകിയിരുന്നുവെന്നും സാക്ഷി മാലിക് പറഞ്ഞു. തുടങ്ങി വച്ച ദൗത്യം അവസാനിപ്പിക്കരുതെന്നും സാക്ഷി മാലിക് വ്യക്തമാക്കി. ഫെഡറേഷനിലെ സ്ത്രീകൾ നേരിടുന്ന ചൂഷണം അവസാനിപ്പിക്കുക എന്നതാണ് ലക്ഷ്യം. ലക്ഷ്യം കാണുന്നത് വരെ താൻ പോരാട്ടം തുടരും. സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന് തെറ്റായ ദിശ നൽകരുതെന്നും സാക്ഷി വ്യക്തമാക്കി.
സെപ്തംബർ നാലിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച ചേർന്നതിന് പിന്നാലെയാണ് രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.