സാമൂഹിക മാധ്യമങ്ങളെ ആളുകളെ അത്ഭുതപ്പെടുത്തുന്ന നിരവധി കാര്യങ്ങളാണ് എത്താറുള്ളത്. ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ ദിനംപ്രതി സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടാറുള്ളത്. ഇങ്ങനെ കാണുന്ന വീഡിയോകളിൽ ചിലത് വിശ്വസിക്കാൻ  പോലും ബുദ്ധിമുട്ടുള്ളവയാണ്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ ചിലത് ആളുകളെ പൊട്ടിചിരിപ്പിക്കുമ്പോൾ ചില വീഡിയോകൾ കരയിക്കാറും സങ്കടപ്പെടുത്തറും അത്ഭുതപ്പെടുത്താറും ഒക്കെയുണ്ട്. മൃഗങ്ങളുടെ വീഡിയോകൾക്ക് വളരെയധികം ആരാധകരാണ് ഉള്ളത്. ഇപ്പോൾ ആളുകളെ ഞെട്ടിച്ച ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാമ്പും കീരിയും ബദ്ധശത്രുക്കളാണ്. പാമ്പും കീരിയും തമ്മിലുള്ള നിരവധി വീഡിയോകൾ ദിനംപ്രതി സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. പാമ്പും കീരിയും തമ്മിൽ എപ്പോഴും പ്രശ്‌നം ഉണ്ടാകാറുണ്ടെങ്കിലും, മിക്കപ്പോഴും ജയിക്കുന്നത് കീരി തന്നെയാണ്. ആക്രമണങ്ങളിൽ നിന്ന് പെട്ടെന്ന് രക്ഷപ്പെടാനും, ഒഴിഞ്ഞ് മാറി അവസരം വരുമ്പോൾ പ്രതീക്ഷിക്കാതെ ആക്രമിക്കാനും ഉള്ള കഴിവാണ് പലപ്പോഴും കീരി തന്നെ ജയിക്കാൻ കാരണം ആകാറുള്ളത്. എന്നാൽ ഇപ്പോൾ ഒരു കരി മൂർഖൻ ഒരു കീരിയെ വരിഞ്ഞ് മുറുക്കി ശ്വാസം പോലും എടുക്കാൻ കഴിയാത്ത തരത്തിൽ പരാജയപ്പെടുത്തുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.\


ALSO READ: Viral Video : കോഴിയെ ആക്രമിക്കാൻ ചെന്ന എലിക്ക് കിട്ടിയ പണി; വീഡിയോ വൈറൽ



സ്‌നേക്സ് ഓഫ് ഇന്ത്യൻ സബ് കോണ്ടിനന്റ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഈ വീഡിയോയിൽ ഒരു കരിമൂർഖൻ ഒരു കീരിയെ വരിഞ്ഞ് മുറുക്കി വെച്ചിരിക്കുകയാണ്. കീരി അനങ്ങാതെ, ആക്രമിക്കാൻ തീരെ ശക്തിയില്ലാതെ ആകുന്ന സമയത്ത് കീരിയെ അവിടെ ഉപേക്ഷിച്ച് പോകുകയാണ് പാമ്പ്. ഈ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.  കീരിയെ ആക്രമിച്ച് കഴിഞ്ഞും പാമ്പ് പത്തി വിടർത്തി നിൽക്കുന്നത് വീഡിയോയിൽ കാണാം .



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.