തിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തിയോടിച്ച ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് ആദരമര്‍പ്പിച്ച് ഗുജറാത്തിലെ പ്രമുഖ പാല്‍ ഉല്‍പ്പന്ന കമ്പനിയായ അമൂല്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദരം അര്‍പ്പിച്ച് വരച്ച കാര്‍ട്ടൂണ്‍ അമൂലിന്‍റെ ഔദ്യോഗിക പേജിലൂടെയാണ് പങ്ക് വെച്ചിരിക്കുന്നത്. ദൗത്യത്തിന് ശേഷം തിരികെയെത്തുന്ന രണ്ട് വ്യോമസേന പൈലറ്റുമാരെ അമൂല്‍ പെണ്‍കുട്ടി അഭിവാദ്യം ചെയ്യുന്നതായാണ് കാര്‍ട്ടൂണ്‍. 



''ഐഎഎഫ് പൈലറ്റുമാരുടെ കഴിവിനും ധീരതയ്ക്കും അഭിനന്ദനങ്ങള്‍''- എന്ന തലക്കെട്ടോടെയാണ് അമൂല്‍ കാര്‍ട്ടൂണ്‍ പങ്ക് വെച്ചിരിക്കുന്നത്. 


ഫെബ്രുവരി പതിനാലിന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരെ ഓര്‍മ്മിച്ചും അമൂലിന്‍റെ കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയ പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.