ജന്മാഷ്ടമി ദിവസം രാജ്യമെങ്ങും വ്യപകമായ ആഘോഷ പരിപാടികളായിരുന്നു. ഓരോ നാട്ടിലും ആളുകൾക്ക് അവരവരുടെ പ്രത്യേക ആചാരങ്ങളും ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിലും ഇത് സംബന്ധിച്ച് ചില ആഘോഷങ്ങൾ വൈറലായിരുന്നു. ഇത്തരത്തിൽ ഒരു വീഡിയോ ആണ് കഴിഞ്ഞ് ദിവസം സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ് ചിത്രമായ ഗില്ലിയിലെ "അപ്പാടി പോഡു" എന്ന ഗാനത്തിന് ഒരു പെൺകുട്ടിയുടെ ഡാൻസാണ് സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചത്.  ജന്മാഷ്ടമി ആഘോഷത്തിനിടെയാണ് സംഭവം. വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുകയും വൈറലാകുകയും ചെയ്തു. ക്ലിപ്പിന്റെ തുടക്കത്തിൽ ചില പെൺകുട്ടികൾ ഒരു കാറിൽ ഇരിക്കുന്നത് കാണാം.പാട്ട് കേൾക്കുന്നതോടെ പെൺകുട്ടി കാറിൽ നിന്ന് ഇറങ്ങുകയും ഡാൻസ് ആരംഭിക്കുകയും ചെയ്യുന്നു.


Also Read: പാലക്കാട് യുവാവിനെ കൊന്ന് പുഴയില്‍ തള്ളിയ കേസിൽ ആറു പേർ കസ്റ്റഡിയിൽ 


തൊട്ടപ്പുറത്ത് ലോറിയിൽ ഇരിക്കുന്ന ആളുകളും സംഭവം കണ്ട് കുട്ടിയുടെ ഡാൻസിന് വിസിലടിക്കുകയും ഒപ്പം ഡാൻസ് ചെയ്യുകയും ചെയ്യുന്നുണ്ട് വീഡിയോയിൽ. നിരവധി പേരാണ് വീഡിയോ പങ്ക് വെച്ചത്.കർണാടകയിൽ ഉഡുപ്പിയിലെ കൃഷ്ണ ജന്മാഷ്ടമി ദിവസത്തിലാണ് സംഭവം. സോനം മഹാജനാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തത്. അധികം താമസിക്കാതെ 4,000-ലധികം ആളുകൾ പോസ്റ്റ് ലൈക്ക് ചെയ്‌തു. ഇതുവരെ 76,000-ത്തിലധികം പേരാണ് വീഡിയോ കണ്ടത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.